കോതമംഗലം : സുപ്രീം കോടതി വിധി മാനിച്ച് റേഷന്‍ വ്യാപാരികളുടെ കിറ്റ് വിതരണ കമ്മിഷന്‍ ഉടന്‍ നല്‍കണമെന്ന് ഓള്‍ കേരള റിട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസ്സോസിയേഷന്‍ താലൂക്ക് പൊതുയോഗം ആവശ്യപ്പെട്ടു.കിറ്റ് കമ്മിഷന്‍ കേസില്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പില്‍ സുപ്രീം കോടതി തള്ളി ഒന്നര മാസം പിന്നിട്ടിട്ടുംഇതുവരെയും കമ്മീഷന്‍ നല്‍കുവാന്‍ സര്‍ക്കാര്‍ തയ്യറായിട്ടില്ല. ഓണത്തിന് മുന്‍പ് കുടിശിഖയുള്ള കമ്മിഷന്‍ നല്‍കുവാന്‍ സര്‍ക്കാര്‍ തയ്യാറയില്ലങ്കില്‍ ശക്തമായ സമരം ആരംഭിക്കുന്നതിനും യോഗം തീരുമാനിച്ചു. ജില്ല വൈസ് പ്രസിഡന്റ് മാജോ മാത്യു അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് വി.വി ബേബി ഉദ്ഘടനം ചെയ്തു. താലൂക്ക് ഭാരവാഹികളായ എം.എം രവി, മോന്‍സി ജോര്‍ജ്, ഷാജി വര്‍ഗിസ്, പി.പി ഗിവര്‍ഗിസ്, എം.എസ് സോമന്‍, റ്റി.എം ജോജ് എന്നിവര്‍ പ്രസംഗിച്ചു. വെള്ള കാര്‍ഡുകള്‍ക്ക് ഓണക്കാലത്ത് 2 കിലോ എന്നത് 10 കിലോയില്‍ കുറയാതെ നാല്‍കാനുള്ള നടപടിയുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു
