Connect with us

Hi, what are you looking for?

NEWS

അക്ഷരമുറ്റം കോതമംഗലം ഉപജില്ല സ്കൂൾ മൽസരം

കോതമംഗലം: അക്ഷരമുറ്റം കോതമംഗലം ഉപജില്ല സ്കൂൾ മൽസരം കോതമംഗലം ഗവ യു പി സ്കൂളിൽ നഗരസഭ ചെയർമാൻ കെ കെ ടോമി ഉദ്ഘാടനം ചെയ്തു. നഗരസഭ വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ കെ എ നൗഷാദ് അധ്യക്ഷനായി. നഗരസഭ ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയർമാൻ കെ വി തോമസ് മുഖ്യ പ്രഭാഷണം നടത്തി.

സിപിഐ എം ഏരിയ സെക്രട്ടറി കെ എ ജോയി, പി പി മൈതീൻ ഷാ, എം നിയാസ്, സി എം ഉഷ, എസ് എം മുഹമ്മദ് ജോഷി അറയ്ക്കൽ, കെ എ യൂസഫ് എന്നിവർ സംസാരിച്ചു. സബ് ജില്ല മത്സരം  ആഗസ്റ്റ് 28 ന് കോതമംഗലം മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും.

You May Also Like

NEWS

കോതമംഗലം: കോതമംഗലത്തെ ബാറില്‍ പണമിടപാടിനെ ചൊല്ലി ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഒളിവിലായിരുന്ന മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലായി. സംഭവത്തില്‍ ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി....

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ – മാമലക്കണ്ടം പ്രദേശങ്ങളിലെ 492 പട്ടയ അപേക്ഷകൾക്ക് അംഗീകാരം.ഇന്ന് ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയ അപേക്ഷകൾ അംഗീകരിച്ചത്. താലൂക്കിലെ വിവിധ വില്ലേജുകളിലായി 5000 ത്തിലേറെ...

ACCIDENT

കോതമംഗലം: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്തിന് സമീപം തലക്കോട് വില്ലാഞ്ചിറയില്‍ തടി കയറ്റിവന്ന ലോറി രാത്രി റോഡിലേക്ക് മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. തലക്കോട് വില്ലാഞ്ചിറ വലയിയ ഇറക്കത്തിന് സമീപത്ത് ബുധനാഴ്ച രാത്രി 7.30...

NEWS

പെരുമ്പാവൂർ : പെരുമ്പാവൂർ നഗരസഭയിലെ പതിനാലാം വാർഡിൽ ഉൾപ്പെടുന്ന ഇരിങ്ങോൾ കാവിന്റെ മുൻവശത്തുള്ള പെരിയാർ വാലി ബ്രാഞ്ച്‌ കനാൽ റോഡിന്റെ നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായി. എംഎൽഎയുടെ 2024 – 25 സാമ്പത്തിക വർഷത്തെ...

error: Content is protected !!