കോതമംഗലം : AlYF എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ രണ്ടായിരം കേന്ദ്രങ്ങളിൽ പച്ചക്കറി കൃഷി നടത്തുന്നു. ജീവനം ഹരിത സമ്യദ്ധി എന്ന പേരിൽ കേരളത്തിലുടനീളം നടത്തുന്ന പച്ചക്കറി കൃഷിയുടെ ഭാഗമായാണ് എറണാകുളത്ത് യുവാക്കൾ പച്ചക്കറി കൃഷി നടത്തുന്നത്. എറണാകുളം ജില്ലാ തല ഉദ്ഘാടനം കോതമംഗലത്ത് കിസാൻ സഭാ നേതാവ് എം.ജി പ്രസാദിന്റെ കൃഷിയിടത്തിൽ എഐവൈഎഫ് സംസ്ഥാന ജോ. സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ എൻ.അരുൺ നിർവഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം പി.കെ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. എൻ.യു നാസർ, എം.ജി പ്രസാദ് എന്നിവർ സംസാരിച്ചു. എറണാകുളം ജില്ലയിലെ എല്ലാ യൂണിറ്റുകളുടെയും നേതൃത്വത്തിൽ പച്ചക്കറി കൃഷി നടത്തുമെന്ന് എ ഐ വൈ എഫ് ജില്ലാ കമ്മിറ്റി അറിയിച്ചു.