CRIME
യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതി പിടിയില്‍.

പെരുമ്പാവൂര്‍: കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ യുവാവിനെ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാളെ പോലീസ് പിടികൂടി. പെരുമ്പാവൂര്‍ മുടിക്കല്‍ ചെറുവേലിക്കുന്ന് ഭാഗത്ത് പുതുക്കാടന്‍ വീട്ടില്‍ ഇബ്രൂ എന്നു വിളിക്കുന്ന ഇബ്രാഹിംകുട്ടി (44) യെയാണ് നെടുമ്പാശ്ശേരി പോലീസ് പിടികൂടിയത്. ഇയാള്‍ വിവിധ പോലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളില്‍ പ്രതിയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് അന്താരാഷ്ട്ര ടെർമിനലിൽ ഷാര്‍ജയില്‍ നിന്നെത്തിയ താജു തോമസ് എന്നയാളെയാണ് പ്രീപെയ്ഡ് ടാക്സിയിൽ നിന്നും ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടു പോയത്. തുടർന്ന് പോലിസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെ പെരുമ്പാവൂരുള്ള ഒരു ലോഡ്ജിൽ നിന്നും കണ്ടെത്തുകയായിരുന്നു.
താജു തോമസ് വിമാനത്താവളത്തിനു പുറത്തിറങ്ങിയപ്പോള്‍ കാത്തുനിന്ന രണ്ട് പേര്‍ ബലമായി ഇയാള്‍ വിളിച്ച പ്രീപെയ്ഡ് ടാക്സിയിൽ കയറുകയും പിന്നീട് വിമാനത്താവളത്തിനു പുറത്ത് പെട്രോള്‍ പംമ്പിനു സമീപം അഞ്ചോളം കാറുകളിലായി എത്തിയവര്‍ ടാക്സി വളഞ്ഞ് ഇയാളെ തട്ടിക്കൊണ്ട് പോകുകയായിരുന്നു.സംഭവത്തെക്കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചതായും കൂടുതൽ പ്രതികൾ ഉടൻ പിടിയിലാകുമെന്നും ജില്ലാ പോലിസ് മേധാവി കെ. കാർത്തിക് പറഞ്ഞു.
CRIME
നിയമപരമല്ലാത്ത രീതിയില്‍ മദ്യവില്‍പ്പന: പുതുപ്പാടി സ്വദേശി എക്‌സൈസ് പിടിയില്‍

കോതമംഗലം: നിയമപരമല്ലാത്ത രീതിയില്‍ മദ്യവില്‍പ്പന നടത്തിയ കുറ്റത്തിന് പുതുപ്പാടി സ്വദേശിയെ കോതമംഗലം എക്‌സൈസ് സംഘം പിടികൂടി. പുതുപ്പാടി ചിറപ്പടി കരയില്‍ ഇളം മനയില്‍ എല്‍ദോസ് അബ്രഹാമിനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. തൊണ്ടിയായി 4.5 ലിറ്റര്‍ മദ്യവും പിടിച്ചെടുത്തു.ഇയാള്‍ ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനവും എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോതമംഗലം അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം കെ രജുവിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍ എന്‍ ശ്രീകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിനോദ് കെ കെ, നവാസ് സിഎം , ബിജു ഐസക്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ അനുമോള്‍ ദിവാകരന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
CRIME
മുപ്പതിലേറെക്കേസിലെ പ്രതിയായ മോഷ്ടാവ് പിടിയില്‍

മൂവാറ്റുപുഴ: മുപ്പതിലേറെക്കേസിലെ പ്രതിയായ മോഷ്ടാവ് പോലീസ് പിടിയില്‍. ആലുവ തോട്ടുമുഖം പള്ളിക്കുന്നത്ത് സിദിഖ് (54) നെയാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്. മൂവാറ്റുപുഴയിലെ തുണിക്കടയിലും, അരമനപ്പടിയിലെ മെഡിക്കല്‍ ഷോപ്പിലും കഴിഞ്ഞ രാത്രി ഇയാള്‍ മോഷണം നടത്തിയിരുന്നു. ചാലക്കുടിയിലെ മോഷണക്കേസില്‍ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ 8നാണ് സിദ്ദിഖ് ജയില്‍ മോചിതനായത്. മെഡിക്കല്‍ ഷോപ്പുകള്‍, തുണിക്കടകള്‍, ബേക്കറികള്‍ തുടങ്ങിയവ പകല്‍ കണ്ടു വയ്ക്കുകയും രാത്രി ഷട്ടര്‍ പൊളിച്ച് അകത്തു കയറി മോഷണം നടത്തുകയുമാണ് പ്രതിയുടെ രീതി. രാത്രിയില്‍ പെട്രോളിംഗ് നടത്തുന്ന പോലീസ് സംഘം പിന്തുടര്‍ന്നാണ് മോഷ്ടാവിനെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് പറവൂരിലെ ഒരു മോഷണ കേസ് കൂടി തെളിഞ്ഞു. മൂവാറ്റുപുഴയിലെ രണ്ടിടങ്ങളില്‍ നിന്നും മോഷ്ടിച്ച ഫോണ്‍, പണം , മോഷണത്തിനുപയോഗിക്കുന്ന കമ്പി, ടോര്‍ച്ച് തുടങ്ങിയ സിദ്ദീഖിന്റെ പക്കല്‍ നിന്നും പോലീസ് കണ്ടെടുത്തു. ഇന്‍സ്‌പെക്ടര്‍ പി.എം.ബൈജു , എസ്.എ എം .വി .റെജി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.ആര്‍ ശശികുമാര്‍ ,വി കെ സുഭാഷ് കുമാര്‍ , എ ജെ. ജിസ്‌മോന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
CRIME
യുവതിയെ എയർ പിസ്റ്റൽ ഉപയോഗിച്ച് നിറയൊഴിച്ച് പരിക്കേൽപ്പിച്ച പ്രതിയെ കോതമംഗലം പോലീസ് പിടികൂടി.

കോതമംഗലം – യുവതിയെ എയർ പിസ്റ്റൽ ഉപയോഗിച്ച് നിറയൊഴിച്ച് പരിക്കേൽപ്പിച്ച യുവാവിനെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു.
മുവാറ്റുപുഴ രണ്ടാർകര സ്വദേശി ജൗഹർ കരിം (32) ആണ് അറസ്റ്റിലായത്. ഇന്നലെ പകൽ ഭീഷണിപ്പെടുത്തി യുവതിയെ കാറിൽക്കയറ്റി ചെറുവട്ടൂരിൽ പ്രതിയുടെ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെത്തിച്ച് ക്രൂരമായി മർദ്ദിച്ചും എയർ പിസ്റ്റൽ ഉപയോഗിച്ച് പല പ്രാവശ്യം വെടിവെക്കുകയും ചെയ്തുവെന്നാണ് പരാതി.
കോതമംഗലം സർക്കിൾ ഇൻസ്പെക്ടർ PT ബിജോയിയുടെ നേതൃത്വത്തിൽ പ്രതിയെ രണ്ടാർ കരയിലെ വീട്ടിൽ നിന്നും ഇന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
-
CRIME3 days ago
യുവതിയെ എയർ പിസ്റ്റൽ ഉപയോഗിച്ച് നിറയൊഴിച്ച് പരിക്കേൽപ്പിച്ച പ്രതിയെ കോതമംഗലം പോലീസ് പിടികൂടി.
-
NEWS5 days ago
നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം.
-
NEWS1 week ago
പെരുമ്പാവൂരില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു
-
NEWS6 days ago
ഐ.പിഎസുകാർ സഞ്ചരിച്ചിരുന്ന വാഹനം അപടകടത്തിൽപ്പെട്ടു
-
CRIME6 days ago
ഓൺലൈൻ വഴി വില കൂടിയ വാച്ച് വാങ്ങിയ ശേഷം കേടാണെന്ന് പറഞ്ഞ് പണം തട്ടുന്ന കേസിൽ യുവാവ് അറസ്റ്റിൽ
-
CRIME6 days ago
ലോറി ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
-
NEWS6 days ago
മൂന്ന് മാസം മുൻപ് കോൺഗ്രീറ്റു ചെയ്ത കോതമംഗലം – പോത്താനിക്കാട് കുത്തി പൊളിച്ച് വാട്ടർ അതോറിറ്റിയുടെ വിനോദം
-
NEWS2 days ago
ആലുവ – കോതമംഗലം നാല് വരിപ്പാത: റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി.