Connect with us

Hi, what are you looking for?

NEWS

കോതമംഗലം സ്വദേശിനിക്ക് വേണ്ടി തുടിക്കുന്ന ഹൃദയവുമായി എയര്‍ ആംബുലന്‍സ്; സര്‍ക്കാര്‍ ഹെലികോപ്റ്ററിന്റെ ആദ്യ ദൗത്യം

കോതമംഗലം : സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റര്‍ എയര്‍ ആംബുലന്‍ലസായി ആദ്യമായി ഉപയോഗിക്കുന്നു. കൊച്ചിയില്‍ ചികിത്സയിലുള്ള കോതമംഗലം സ്വദേശിനിയായ രോഗിക്കായി തിരുവനന്തപുരത്ത് നിന്നും ഹൃദയം കൊണ്ടുപോവാനാണ് ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നത്. കോതമംഗലം ഭൂതത്താൻകെട്ട് സ്വദേശിനി ലീന ഷിബു (49) വിനായിട്ടാണ് സർക്കാർ ഹെലികോപ്റ്റർ പറക്കുന്നത്. ലിസി ആശുപത്രിയിൽ ആണ് നിലവിൽ ലീന ഉള്ളത്. രണ്ട് മാസമായി സർക്കാരിന്റെ അവയവ ദാന പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയായിരുന്നു. ഇന്നലെ രാത്രി ആശുപത്രി അധികൃതർ മുഖ്യമന്ത്രിയുടെ ഓഫിസിൽ ബന്ധപ്പെട്ടാണ് സഹായം തേടിയത്.

ഇന്ന് രാവിലെ ഏഴ് മണിയോടെ കൊച്ചി ലിസി ആശുപത്രിയില്‍ നിന്നും ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം തിരുവനപുരത്തേക്ക് തിരിച്ചിട്ടുണ്ട്. തിരുവനന്തപുരം കിംസില്‍ മസ്തിഷ്‌കമരണം സംഭവിച്ച 50 വയസ്സുള്ള സ്ത്രീയുടെ ഹൃദയവുമായി  കൊച്ചിയിലേക്ക് എയര്‍ ആംബുലന്‍സ് തിരിക്കും.  തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ചെമ്പഴന്തി സ്വദേശിയും കഴക്കൂട്ടം സർക്കാർ എൽപി സ്കൂളിലെ അധ്യാപികയുമായ ലാലി ഗോപകുമാറിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്.

You May Also Like

error: Content is protected !!