Connect with us

Hi, what are you looking for?

NEWS

അഗ്രികള്‍ച്ചറല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഓഫ് കേരള സംസ്ഥാന സമ്മേളനം നേര്യമംഗലത്ത് നടത്തി

കോതമംഗലം : സംസ്ഥാനത്തെ കൃഷിഫാമുകളിലെ ഒരു സെന്റ് സ്ഥലം പോലും മറ്റു വികസന പ്രവർത്തനകൾക്കായി വിനിയോഗിക്കാൻ പാടില്ലെന്നും വരുന്ന തലമുറക്കായി ഫാമുകൾ നിലനിൽക്കണമെന്നും എ ഐ റ്റി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ പറഞ്ഞു. നേര്യമംഗലം നിള ഓഡിറ്റോറിയത്തിൽ അഗ്രികൾച്ചറൽ വർക്കേഴ്സ് ഫെഡറേഷൻ ഓഫ് കേരള (എ ഐ റ്റി യു സി ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ പി രാജേന്ദ്രൻ . കൃക്ഷി ഫാമുകൾ നാടിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണെന്നും എത്ര വലിയ വികസന പദ്ധതിയായാലും ഫാമിന്റെ സ്ഥലം ഏറ്റെടുക്കരുതെന്നും രാജേന്ദ്രൻ ആവശ്യപ്പെട്ടു. ഫാമുകളുടെ വികസനത്തിനും തൊഴിലാളികളുടെ അവകാശങ്ങൾക്കും ഫാം വർക്കേഴ്സ് ഫെഡറേഷൻ നടത്തിയ നീക്കങ്ങൾക്ക് സംസ്ഥാനത്തെ കൃഷി വകുപ്പ് മുൻ മന്ത്രി വി എസ് സുനിൽ കുമാറും തുടർന്ന് വന്ന പി പ്രസാദും
നൽകിയ സംഭാവനകൾ മാതൃക പരമാണെന്നും രാജേന്ദ്രൻ പറഞ്ഞു.
തൊഴിലാളികളുടെ വേതന മടക്കമുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാർ നയവ്യതിയാനം നടത്തുന്നതായും സംസ്ഥാന സർക്കാർ തൊഴിലാളികളെ ചേർത്തു പിടിക്കുന്നുണ്ടെന്നും രാജേന്ദ്രൻ അവകാശപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ ഫ്ലോർ വേജ് (തറക്കൂലി ) 206 രൂപയും കേരള സർക്കാരിന്റേത് 700 രൂപയുമാണ്. 2024 ൽ നടക്കാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ തൊഴിലാളി വിരുദ്ധ -വർഗീയ ഫാസിസ്റ്റ് നിലപാട് സ്വീകരിക്കുന്ന കേന്ദ്രം ഭരിക്കുന്ന
ബി ജെ പി യെ പുറത്താക്കാൻ തൊഴിലാളികളുടെ സംഘടിതമായ പ്രവർത്തന ഉണ്ടാകണമെന്നും രാജേന്ദ്രൻ ആഹ്വാനം ചെയ്തു. കേരളം ഭരിക്കുന്ന എൽ ഡി എഫ് സർക്കാരിനെ അട്ടിമറിക്കാൻ ബി ജെ പി യും യു ഡി എഫും കോർപറേറ്റ് മാധ്യമങ്ങളും ശ്രമിച്ചു വരുകയാണെന്നും രാജേന്ദ്രൻ ആരോപിച്ചു.  വിവിധ ആവശ്യങ്ങൾക്കായി
സംസ്ഥാന സർക്കാരിന് ലഭിക്കാനുള്ള വിഹിതങ്ങൾ നൽകാതെ സാമ്പത്തികമായി ഞെരുക്കി എൽ ഡി എഫ് സർക്കാരിനെതിരെ ജനരോഷമുയർത്തി ഒറ്റപ്പെടുത്താൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഫാം വർക്കേഴ്സ് ഫെഡറേഷൻ
സംസ്ഥാന പ്രസിഡന്റ് കെ മല്ലിക അദ്ധ്യക്ഷത വഹിച്ചു.
സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമല സദാനന്ദൻ ,എ ഐ റ്റി യു സി സംസ്ഥാന സെക്രട്ടറി കെ കെ അഷറഫ്,
എ ഐ റ്റി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് പി രാജു , മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യ ചെയർമാനും
സംഘാടക സമിതി ചെയർമാനുമായ ഇ കെ ശിവൻ,സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ശാന്തമ്മ പയസ്, സി പി ഐ
സംസ്ഥാന കൗൺസിൽ അംഗം പി കെ രാജേഷ്,
സംസ്ഥാന ജനറൽ സെക്രട്ടറി സി വി ശശി,സംസ്ഥാന സെക്രട്ടറി എലിസബത്ത് അസീസി , ട്രഷറർ കെ പി മേരി , സംഘാടക സമിതി
കൺവീനർ പി റ്റി ബെന്നി,
ഫെഡറേഷൻ വർക്കിംഗ് പ്രസിഡന്റ്പി രാമദാസ് , എ ഐ റ്റി യു സി മണ്ഡലം സെക്രട്ടറി
എം എസ് ജോർജ് എന്നിവർ പ്രസംഗിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് റ്റി പി കീരൻ പതാക ഉയർത്തി. ജേക്കബ് യോബേൽ രക്‌തസാക്ഷി പ്രമേയവും എ ഷംസുദ്ദീൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
കെ മല്ലിക, പി രാമദാസ് , റ്റി പി കീരൻ , റ്റി പി ജോയി, റ്റി എ രവീന്ദ്രൻ എന്നിവരടങ്ങിയ പ്രസീഡിയവും എം ആർ സുകുമാരൻ , റെജീന കോഴിക്കോട്, കെ മുത്തു, എ ഷംസുദ്ദീൻ, പി എസ് നായിഡു, കെ കാർത്തികേയൻ, കെ കെ തങ്കപ്പൻ ,പി എം ശിവൻ, റെജി, കെ പി മേരി
എന്നിവരടങ്ങിയ സ്റ്റിയറിംഗ് കമ്മിറ്റിയും സമ്മേളനം നിയന്ത്രിക്കുന്നു. സി എസ് ഗോപി , ജേക്കബ് യോബേൽ എന്നിവരടങ്ങിയ മിനിട്സ് കമ്മിറ്റിയും മനോജ് വണ്ടിപ്പെരിയാർ , സുധാകരൻ പാലക്കാട്, മോഹൻ കൊല്ലം എന്നിവരടങ്ങിയ പ്രമേയ കമ്മിറ്റിയും സുധി മുണ്ടേരി, വി മുരുകൻ, വി വി ഷൈല രജിസ്ട്രേഷൻ കമ്മിറ്റിയും ആയി പ്രവർത്തിക്കുന്നു.
സമ്മേളനം ഇന്ന് സമാപിക്കും. ഇന്ന് രാവിലെ 11 ന് കാർഷിക മേഖലയിൽ ഫാമുകളുടെ സംഭാവന എന്ന വിഷയത്തിൽ മുൻ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ സംസാരിക്കും.

You May Also Like

NEWS

കുട്ടമ്പുഴ : കഴിഞ്ഞ 2023 നവംബർ മാസം 26 -ാം തിയതി ഓൾഡ് ആലുവ – മൂന്നാർ (രാജപാത )PWD റോഡിൽ കൂടി നടന്നു പോയ കാൽനടയാത്രക്കാരുടെ പേരിൽ എടുത്ത കള്ള കേസ്സിൽ...

NEWS

കോതമംഗലം: വന്യജീവി ആക്രമണങ്ങൾ തുടർക്കഥയാകുകയും നിരവധി പേരുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലും കപട പരിസ്ഥിതി വാദികളുടെയും ഉദ്യോഗസ്ഥ പ്രമാണികളുടെയും ഇങ്കിതത്തിന് വഴങ്ങി നിഷ്‌ക്രിയമാകുന്ന സർക്കാർ നിലപാട് അപകടകരവും പ്രധിഷേധാർഹവുമാണെന്ന് കത്തോലിക്ക കോൺഗ്രസ്‌...

NEWS

കോതമംഗലം : കോതമംഗലം താലൂക്ക്‌ ആസ്ഥാന ആശുപത്രിയില്‍ കുട്ടികളുടെ പുതിയ വാര്‍ഡ്‌ ആരംഭിക്കുന്നതിനും, സോളാര്‍ പവര്‍ പ്ലാന്റ്‌ സ്ഥാപിക്കുന്നതിനുമായി ഇ വി എം ഗ്രൂപ്പിനു വേണ്ടി ചെയര്‍മാന്‍ ഇ. എം.ജോണി 25 ലക്ഷം...

NEWS

കോതമംഗലം : എറണാകുളം ജില്ലയിലെ മികച്ച വില്ലേജ് ഓഫീസിനുള്ള അവാർഡ് നേടിയ കുട്ടമംഗലം വില്ലേജ് ഓഫീസറേയും ജീവനക്കാരെയും ആന്റണി ജോൺ എം എൽ എ അഭിനന്ദിച്ചു. വില്ലേജ് ഓഫീസറേയും ജീവനക്കാരെയും വില്ലേജ് ഓഫീസിലെത്തിയാണ്...