കോതമംഗലം: കുട്ടമ്പുഴ വെള്ളാരം കുത്തില്‍ കിണറില്‍ വീണ മ്ലാവിനെ അഗ്‌നി രക്ഷാ സേന രക്ഷിച്ചു.കുട്ടമ്പുഴ പഞ്ചായത്ത് വെള്ളാരംകുത്ത് ആനകുളം ഫോറെസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ പടംകുടികല്‍ മോഹനന്റെ പുരയിടത്തിലെ ചുറ്റുമതിലില്ലാത്ത കിണറ്റിലാണ് മ്ലാവ് വീണത്. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. അഗ്‌നി രക്ഷാ സേനയെത്തിയാണ് രക്ഷാ പ്രവര്‍ത്തനം നടത്തി. ഉദ്ദേശം 15 അടി താഴ്ചയുള്ള കിണറില്‍ 10അടി വെള്ളമുള്ള മുണ്ടായിരുന്നു. 4വയസ്സ് പ്രായമുള്ള പെണ്‍ മ്ലാവണ് വീണത്. സേനയെത്തി റോപ് ഉപയോഗിച്ച് കരയ്ക്കു കയറ്റി ഫോറെസ്റ്റ് ഉദ്യോഗസ്ഥരെ ഏല്പിച്ചു. സീനിയര്‍ ഫയര്‍ ഓഫീസര്‍ സിദ്ധീഖ് ഇസ്മായില്‍, ഫയര്‍ ഓഫീസര്‍ മാരായ ഒ.ജി രാജേഷ്, എം. ആര്‍ അനുരാജ്, പി.എം നിസാമുദ്ധീന്‍ , കെ.എസ് ബാദുഷ, സഞ്ജു സാജന്‍, ശ്രുതിന്‍ പ്രദീപ്, അതുല്‍ വി. ബാബു,ഹോംഗാര്‍ഡ് മാരായ പി. ബിനു ,കെ.യു. സുധീഷ് എന്നിവരുടെ നേത്യത്വത്തിലായിരുന്നു രക്ഷാ പ്രവര്‍ത്തനം. വനം വകുപ്പ് അധികൃതര്‍ മ്ലാവിനെ വനത്തില്‍ തുറന്ന് വിട്ടതായും അറിയിച്ചു.