Connect with us

Hi, what are you looking for?

CRIME

ഓൺലൈൻ വഴി വില കൂടിയ വാച്ച് വാങ്ങിയ ശേഷം കേടാണെന്ന് പറഞ്ഞ് പണം തട്ടുന്ന കേസിൽ യുവാവ് അറസ്റ്റിൽ

പെരുമ്പാവൂർ: ഓൺലൈൻ വഴി വില കൂടിയ വാച്ച് വാങ്ങിയ ശേഷം കേടാണെന്ന കാരണം പറഞ്ഞ് ഡ്യൂപ്ലിക്കേറ്റ് വാച്ച് തിരിച്ചയച്ച് പണം തട്ടുന്ന കേസിൽ യുവാവ് അറസ്റ്റിൽ. പെരുമ്പാവൂർ മഞ്ഞപ്പെട്ടി പുതുശേരി  ലിയാഖത്ത് അലീഖാൻ (26) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തൊണ്ണൂറായിരം രൂപയുടെ ആപ്പിൾ കമ്പനിയുടെ വാച്ച് ഒൺലൈൻ വഴി വാങ്ങുകയായിരുന്നു. തുടർന്ന് വാച്ച് കേടാന്നെന്ന് പറഞ്ഞ്, ഇതിന്റെ ഡ്യൂപ്പി ക്കേറ്റ് നിർമ്മിച്ച് തിരിച്ചയച്ച് പണം തട്ടുകയുമായിരുന്നു. സമാന സംഭവത്തിന് ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ വർഷം ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഊന്നുകൽ, കോതമംഗലം, മൂന്നാർ പോലീസ് സ്റ്റേഷൻ പരിധികളിൽ തട്ടിപ്പ് നടത്തിയതായാണ് പോലീസിന്റെ അന്വേഷണത്തിൽ ലഭിക്കുന്ന വിവരം. ഇയാളുടെ തട്ടിപ്പിന്റെ വ്യാപ്തിയെക്കുറിച്ച് പോലീസ് അന്വേഷിച്ച് വരുന്നു.ഡി വൈ എസ് പി പി.പി.ഷംസ് , ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐ
ജോസി .എം.ജോൺസൻ ,എസ്.സി.പി. ഒമാരായ പി.എ.അബ്ദുൽ മനാഫ്, പി.സി.ജോബി, സി.പി. ഒമാരായ
ശ്രീജിത്ത് രവി ,കെ.എ .അഭിലാഷ് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...