Connect with us

Hi, what are you looking for?

AGRICULTURE

ആഫ്രിക്കൻ ഒച്ചിൻ്റെ ആക്രമണം; സ്ഥലങ്ങൾ സന്ദർശിക്കുകയും പ്രതിരോധ മാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്ത് വിദഗ്ദ്ധ സംഘം.

കോതമംഗലം: മുനിസിപ്പാലിറ്റിയുടെ വിവിധ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചിൻ്റെ കടുത്ത ആക്രമണം ഉണ്ടായി എന്ന വിവരം കിട്ടിയതോടനുബന്ധിച്ചാണ് കാർഷിക സർവ്വകലാശാല ഓടക്കാലി സുഗന്ധതൈല – ഔഷധസസ്യ ഗവേഷണ കേന്ദ്രത്തിലെ അസിസ്റ്റൻ്റ് പ്രൊഫസറും, കോതമംഗലം കാർഷിക വിജ്ഞാന കേന്ദ്രം പ്രതിനിധിയുമായ ഡോ. കെ.തങ്കമണിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചത്. കൃഷി വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം രാമല്ലൂർ ഭാഗങ്ങളിലെ കൃഷിയിടങ്ങളിലെ ഒച്ചിൻ്റെ ആക്രമണം നേരിട്ടു വിലയിരുത്തി. കപ്പിലാം വീട്ടിൽ സാജുവിൻ്റെ വാഴക്കൃഷി, കാർമലൈറ്റ് കോൺവെൻ്റ് പരിസരത്തെ ചേന, മഞ്ഞൾ, വാഴ, പുഷ്പകൃഷി തുടങ്ങിയവയിലെല്ലാം ഒച്ചിൻ്റെ കടുത്ത ആക്രമണം കണ്ടെത്തി.

പ്രദേശത്തെ ജനങ്ങളെ മുഴുവൻ സംഘടിപ്പിച്ചുള്ള സംയോജിത നിയന്ത്രണ മാർഗ്ഗങ്ങളാണ് ഇത്തരം സാഹചര്യത്തിൽ ചെയ്യേണ്ടത്. മുനിസിപ്പാലിറ്റിയുമായി ഒത്തു ചേർന്ന് തൊഴിലുറപ്പു മേഖല, സന്നദ്ധ സംഘടനകൾ, റസിഡൻ്റ്സ് അസോസിയേഷനുകൾ,യുവജന സംഘടനകൾ തുടങ്ങിയവരെ ബന്ധപ്പെടുത്തി സാമൂഹിക അടിസ്ഥാനത്തിലുള്ള നിയന്ത്രണത്തിനാവശ്യമായ നടപടികൾ ഉടനെ സ്വീകരിക്കുന്നതാണന്ന് കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി സിന്ധു അറിയിച്ചു. നിയന്ത്രണമാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിൽ പ്രദേശത്തെ എല്ലാവരുടേയും സഹകരണം ഉണ്ടാവണമെന്നും, ഒച്ചിൻ്റെ സാന്നിദ്ധ്യം എവിടെ കണ്ടാലും ഉടൻ തന്നെ ബന്ധപ്പെട്ട കൃഷിഭവനിലോ ജനപ്രതിനിധികളെയോ അറിയിക്കണമെന്നും കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ അറിയിച്ചു.

മുനിസിപ്പൽ കൗൺസിലർ അഡ്വ: ജോസ് വർഗ്ഗീസ്, ഓടാക്കാലി ഗവേഷണ കേന്ദ്രത്തിലെ ലാബ് അസിസ്റ്റൻറ് അബിൻസ് എസ് സിദ്ധിക്ക്, കോതമംഗലം കൃഷി അസിസ്റ്റൻ്റ് ഇ.പി. സാജു തുടങ്ങിയവർ കൂടാതെ സമീപ പ്രദേശത്തെ കർഷകരും വിദഗ്ദ സംഘത്തോടൊപ്പം ചേർന്നു. സംഘം താഴെപ്പറയുന്ന നിർദേശങ്ങൾ നല്കി. തുടർച്ചയായി മഴയുള്ള ഈ സാഹചര്യത്തിൽ ഇതു വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്.

പ്രതിരോധ മാർഗ്ഗങ്ങൾ കൂട്ടായി ചെയ്യുന്നതു വഴിമാത്രം നിയന്ത്രണം സാധിക്കുകയുള്ളൂ.
ഈർപ്പവും തണലും കൂടുതലുള്ള സ്ഥലങ്ങളിലാണ് ഒച്ചുകൾ കൂട്ടത്തോടെ ഉണ്ടാവുക. തോട്ടം പരിപാലനവും കളനിയന്ത്രണവും കൃത്യമായി ചെയ്യേണ്ടതാണ്.
*മണ്ണിൽ മുട്ടയിടു പെരുകുന്നതു കൊണ്ടാണ് ഒച്ചുകൾ നിയന്ത്രണാതീതമായി വർദ്ധിക്കാൻ കാരണം. നന കുറയ്ക്കുകയും വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥ ഒഴിവാക്കുകയും വേണം.
*സന്ധ്യ കഴിഞ്ഞ് പുറത്തു വരുന്ന ഇവയെ ശേഖരിച്ച് 20%. ഉപ്പുവെള്ളത്തിൽ (ഉപ്പ് 200 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ) ഇട്ടോ, 5% വീര്യമുള്ള ( 50 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ)
തുരിശ് ലായനിയിൽ ഇട്ടോ നശിപ്പിക്കേണ്ടതാണ്.
* നനഞ്ഞ ചണച്ചാക്കുകൾ ഇട്ട് അതിലേക്ക് ആകർഷിക്കപ്പെടുന്നവയെ ഉപ്പുവെള്ളം / തുരിശു ലായനി ഉപയോഗിച്ച് നശിപ്പിക്കാം. *കാബേജ് ഇല, പപ്പായ ഇല, തണ്ട്, പച്ചക്കറി അവശിഷ്ടങ്ങൾ തുടങ്ങിയവ നനഞ്ഞ ചണച്ചാക്കിലാക്കി ഒരു ദിവസം പുളിപ്പിച്ച ശേഷം അതിൽ ആകർഷിക്കപ്പെടുന്ന ഒച്ചുകളെ കൂട്ടായി ശേഖരിച്ച് നശിപ്പിക്കാം.
*മൺചട്ടിയിൽ 500 ഗ്രാം ഗോതമ്പുപൊടി, 200 ഗ്രാം ശർക്കര, 5 ഗ്രാം യീസ്റ്റ്, 25 ഗ്രാം തുരിശ് എന്നിവ കുറച്ച് വെള്ളം ചേർത്തിളക്കി കുഴമ്പു രൂപത്തിൽ ഒരു ദിവസം പുളിപ്പിച്ച ശേഷം വച്ചാൽ ഒച്ചുകൾ ഈ കെണിയിലേക്ക് ആകർഷിക്കപ്പെട്ട് ചത്തുപോവും. ഇതേ ലായനി മണ്ണിൽ ഒരടി ആഴത്തിൽ കുഴിയെടുത്ത് അതിൽ ഇടുകയും ചെയ്യാം.
*ഒരടി ആഴത്തിൽ കുഴിയെടുത്ത് അതിൽ ഒരു ദിവസം പുളിപ്പിച്ച പൈനാപ്പിൾ, പഴം, പപ്പായ അവശിഷ്ടങ്ങളും ശർക്കരയും യീസ്റ്റും ചേർത്ത് ഇട്ടാൽ ഒച്ചുകൾ ഇതിലേക്ക് ആകർഷിക്കപ്പെടുകയും രാവിലെ കുഴിയിൽ തുരിശിട്ട് ഒച്ചുകളെ നശിപ്പിക്കുകയും ചെയ്യാം.
*കൃഷിയിടത്തിനു ചുറ്റുമായി തുരിശു പൊടി, ബോറാക്സ് പൗഡർ, ബ്ലീച്ചിങ് പൗഡർ തുടങ്ങിയവ വിതറി ഒച്ചുകളെ അകറ്റി നിർത്താം.
* 2 % വീര്യത്തിൽ കാപ്പിപ്പൊടി വെളുത്തുള്ളി സത്ത്, ചെടികൾക്കു ചുറ്റും നനയാത്ത അറക്കപ്പൊടി, കുമ്മായം, ചാരം, തുരിശ്, സൂപ്പർ ഫോസ്ഫേറ്റ് വളം എന്നിവ ഇടുന്നതും ഒച്ചിനെ അകറ്റാൻ സഹായിക്കും.
*50 ഗ്രാം തുരിശ് ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി കൃഷിയിടത്തിനു ചുറ്റും ഒഴിക്കുന്നത് ഒച്ചുകൾ തോട്ടത്തിൽ കടക്കാതിരിക്കാൻ സഹായിക്കും.
*കോപ്പർ ഓക്സി ക്ലോറൈഡ് 3 ഗ്രാം ഒരു ലിറ്റർ എന്ന നിരക്കിൽ വെള്ളത്തിൽ കലക്കി തളിക്കാം. (വെള്ളരിവർഗ്ഗം, നെല്ല് എന്നിവയിൽ തളിക്കരുത്). പുകയില 30 ഗ്രാം ഒന്നര ലിറ്റർ വെള്ളത്തിൽ തിളപ്പിച്ചത് 60 ഗ്രാം തുരിശ് ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചതുമായി ചേർത്ത് വിളകളിൽ തളിക്കാം.
*വേനൽക്കാലത്താണ് കെണി ഉപയോഗിച്ചുള്ള നിയന്ത്രണ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ ഏറ്റവും എളുപ്പം. *അനിയന്ത്രിതമായ തോതിൽ വർദ്ധിക്കുന്ന സാഹചര്യത്തിൽ മാത്രം കൃഷിഭവനുമായി ബസപ്പെട്ട് രാസകീടനാശിനികൾ പ്രയോഗിക്കാവുന്നതാണ്. *പ്രദേശത്തെ ജനങ്ങളെ മുഴുവൻ സംഘടിപ്പിച്ചുള്ള സംയോജിത നിയന്ത്രണ മാർഗ്ഗങ്ങളാണ് ഇത്തരം സാഹചര്യത്തിൽ ചെയ്യേണ്ടത്.

You May Also Like

NEWS

കോതമംഗലം : കുത്തു കുഴി സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സർഗ്ഗ സ്കൂൾ ഓഫ് ആർട്സിൻ്റെ അവധിക്കാല പരിശീലന പരിപാടികളുടെ ഉദ്ഘാടനം ബാങ്കിൻ്റെ ഓഡിറ്റോറിയത്തിൽവെച്ച്ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു....

NEWS

കോതമംഗലം :കോതമംഗലം താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സെന്റർ കം ക്യാഷ്വാലിറ്റി ബ്ലോക്കിന്റെ നിർമ്മാണ പൂർത്തീകരണത്തിനായി എം എൽ എ ഫണ്ട് 1,50,20,000 കോടി രൂപ വിനിയോഗിക്കാൻ പ്രത്യേക അനുമതി നൽകി സർക്കാർ ഉത്തരവായതായി...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറയിലും മാലിപ്പാറയിലും കഴിഞ്ഞ ദിവസം രാത്രി കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം. കിലോമീറ്ററുകളോളം സഞ്ചരിച്ച ആനകള്‍ നിരവധി കൃഷിയിടങ്ങളിലും പുരയിടങ്ങളിലും കയറിയിറങ്ങി. പൈനാപ്പിള്‍, വാഴ, തുടങ്ങിയ കാര്‍ഷിക വിളകള്‍ നശിപ്പിച്ചിട്ടുണ്ട്. മാലിപ്പാറയില്‍...

NEWS

കോതമംഗലം :കവളങ്ങാട്‌ ഗ്രാമപഞ്ചായത്തില്‍ അള്ളുങ്കൽ കേന്ദ്രമാക്കി പുതിയ റേഷന്‍കട അനുവദിച്ച് ഉത്തരവായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ്‌ 13-ല്‍ അള്ളുങ്കൽ കേന്ദ്രമാക്കിയാണ് പുതിയ റേഷന്‍കട അനുവദിച്ച്‌ ഉത്തരവായിട്ടുള്ളത്....

NEWS

കോതമംഗലം : ചേലാട് മോഷണം നടന്ന കടകൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ചേലാട് ഇരപ്പുങ്കൽ ജംഗ്ഷനിലെ ഒലിവ് ട്രേഡേഴ്സ്, എയ്ഞ്ചൽ ഫാർമ മെഡിക്കൽ സ്റ്റോർ...

NEWS

കോതമംഗലം :കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിന്നും കെമിസ്ട്രിൽ ഡോക്ടറേറ്റ് നേടിയ പുതുപ്പാടി സ്വദേശിനി ഡോ.അശ്വതി പി.വി യെ ആൻറണി ജോൺ എം എൽ എ വീട്ടിലെത്തി അനുമോദിച്ചു. സി പി ഐ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഹിന്ദി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് , കമ്പ്യൂട്ടർ സയൻസ്/ ഡാറ്റ അനലിറ്റിക്സ്,ഫിസിക്സ്‌, കെമിസ്ട്രി, ബോട്ടണി, സൂവോളജി എന്നി വിഭാഗങ്ങളിൽ ഗസ്റ്റ്‌...

NEWS

കോതമംഗലം : പൈമറ്റം ഗവൺമെന്റ് യുപി സ്കൂളിലും സമീപത്തെ അങ്കണവാടിയിലും രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധർ അതിക്രമം നടത്തി. അങ്കണവാടിയിലെ ശുചിമുറിയുടെ വാതിൽ ചവിട്ടിപ്പൊളിക്കുകയും വെളുത്തനിറത്തിലുള്ള മാലിന്യം ശുചിമുറിയിൽ നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. സ്കൂളിൽ...

NEWS

കോതമംഗലം: വടാട്ടുപാറ പലവന്‍ പടിയില്‍ രണ്ടു പേര്‍ മുങ്ങി മരിച്ചു. കാലടി മല്ലശേരി സ്വദേശി അബു ഫായിസ് (22), ആലുവ എടത്തല വടക്കേ തോലക്കര സ്വദേശി സിദ്ധിക്ക് (38) എന്നിവരാണ് മരിച്ചത്. ആലുവയില്‍...

NEWS

  കോതമംഗലം :- കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമൂടിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ രണ്ട് കൂറ്റൻ കാട്ടുപന്നികളെ വെടിവെച്ചു കൊന്നു.   ഇന്ന് രാവിലെയാണ് കാട്ടുപന്നികളെ കിണറ്റിൽ വീണ നിലയിൽ നാട്ടുകാർ കണ്ടത്....

NEWS

  കോതമംഗലം : മയക്ക് മരുന്ന് വിൽപ്പനക്കാരനെ പിറ്റ് – എൻ ഡി പി എസ് ആക്ട് പ്രകാരം കരുതൽ തടങ്കലിൽ അടച്ചു. കോതമംഗലം, നെല്ലിക്കുഴി ഇരമല്ലൂർ പള്ളിപ്പടി ഭാഗത്ത് പാറേക്കാട്ട് വീട്ടിൽ...

NEWS

  കോതമംഗലം : കീരംപാറ – ഭൂതത്താൻ കെട്ട് റോഡ് ആധുനീക നിലവാരത്തിൽ നവീകരിക്കുന്നതിന് 5 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. ബി എം & ബിസി ടാറിങ്ങിന്...

error: Content is protected !!