Connect with us

Hi, what are you looking for?

NEWS

കോതമംഗലം താലൂക്കിലെ കാർഷിക മേഖലകളിലെ വന്യ ജീവികളുടെ അക്രമണത്തിന് ശ്വാശ്വത പരിഹാരം കാണണം; അഡ്വ. റോണി മാത്യു.

കോതമംഗലം : കാർഷിക മേഖലയിലെ വന്യ ജീവികളുടെ ആക്രമണം തടയുവാൻ സർക്കാർ മുൻ കൈ എടുത്ത് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് കേരള കോൺഗ്രസ്‌ യൂത്ത് ഫ്രണ്ട്(എം ) സംസ്ഥാന പ്രസിഡന്റ് അഡ്വ. റോണി മാത്യു. കർഷകരുടെ കൃഷിഭൂമിയിലേക്ക് കടന്നുകയറിയുള്ള വന്യമൃഗങ്ങളുടെ ആക്രമണം വന്‍തോതില്‍ വര്‍ധിക്കുകയാണ്. കോതമംഗലം താലൂക്കിലെ കോട്ടപ്പടി, കുട്ടമ്പുഴ, പിണ്ടിമന, കവളങ്ങാട് എന്നീ പഞ്ചായത്തുകൾ വന്യ ജീവി ശല്ല്യം നേരിടുകയാണ്. കാട്ടാനക്കു പുറമെ, കാട്ടു പന്നിയും ഇപ്പോൾ കോട്ടപ്പടിയിൽ പുലി സാന്നിധ്യം വരെ കണ്ടെത്തിയിരിക്കുകയാണ്.

കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കു മുന്നേ വടക്കും ഭാഗം സെന്റ് ജോർജ് ഹോരേബ് യാക്കോബായ പള്ളിയുടെ ഗേറ്റും, ചുറ്റു മതിലും കാട്ടാനകൾ തകർത്തിരുന്നു. ഇതിന് പുറമെ മുട്ടത്തുപാറ എൽ പി സ്കൂൾന്റെ ഗേറ്റും, പ്രദേശത്തെ ഒരു വീടിന്റെ കാർ പോർച്ചിൽ കിടന്ന കാറിനെ വരെ കുത്തി നശിപ്പിച്ചണ് കാട്ടാന മടങ്ങിയത്. കഴിഞ്ഞ ദിവസം നേര്യമംഗലം ചെമ്പൻകുഴിയിലും നിരവധി ആളുകളുടെ കൃഷി വിളകൾ നശിപ്പിച്ചു.

നേര്യമംഗലത്ത് സ്ഥിതി ചെയ്യുന്ന ജില്ലാ കൃഷി തോട്ടത്തിൽ വരെ കയറിയാണ് കാട്ടനയും, പന്നിയും വിളകൾ നശിപ്പിക്കുന്നത്.മലയോരജില്ലകളില്‍ വന്യമൃഗങ്ങളുടെ ആക്രമണം തുടര്‍ച്ചയായി ഉണ്ടാകുകയാണ്. ഇതിനാൽ കർഷകർ പൊറുതി മുട്ടി.തങ്ങൾ നട്ട് നനച്ചു വളർത്തി വിളവ് എടുക്കാറായ കാർഷിക ഉത്പന്നങ്ങൾ ഒറ്റ രാത്രി കൊണ്ടാണ് കാട്ടാന ഉൾപ്പെടെയുള്ള വന്യ ജീവികൾ ചവിട്ടി മെതിച്ചു നശിപ്പിക്കുന്നത്. ഇത് നോക്കി നിന്ന് കണ്ണീർ പൊഴിക്കാനല്ലാതെ കർഷകർക്ക് കഴിയുന്നില്ല.കര്‍ഷകരുടെ വിളവെടുക്കാറായ കൃഷി ഉത്പന്നങ്ങള്‍ വന്യമൃഗങ്ങള്‍ തകര്‍ക്കുന്നതോടെ വര്‍ഷങ്ങളായുള്ള തങ്ങളുടെ പ്രതീക്ഷതന്നെ നഷ്ടമാകുകയാണ്.

കൃഷി മാത്രം ഉപജീവനമാര്‍ഗമായുള്ള ജനങ്ങളുടെ കാര്‍ഷിക വിഭവങ്ങള്‍ വന്യജീവികള്‍ നശിപ്പിക്കുമ്പോള്‍ പല കര്‍ഷകരും ആത്മഹത്യയുടെ തന്നെ വക്കിലാണ്. ഈ സാഹചര്യത്തില്‍ വന്യ ജീവികളുടെ ആക്രമണത്തില്‍ നിന്നും കര്‍ഷകരെ സംരക്ഷിക്കുന്നതിനായി കൂടുതല്‍ വിപുലമായ പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യണമെന്നു കേരള കോൺഗ്രസ്‌ യൂത്ത് ഫ്രണ്ട് (എം) സർക്കാരിനോട് ആവശ്യപ്പെട്ടു

You May Also Like

NEWS

കോതമംഗലം: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ പാതയുടെ അശാസ്ത്രീയ നിർമ്മാണം മൂലം കോതമംഗലം മണ്ഡലത്തിലൂടെ ദേശീയപാത കടന്നുപോകുന്ന പല പ്രദേശങ്ങളിലും, അടിക്കടി വലിയ വെള്ളക്കെട്ടാണ് രൂപപ്പെടുന്നത്. ടി വിഷയം അടിയന്തരമായി പരിഹരിക്കാൻ ദേശീയപാത...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ, വേട്ടാമ്പാറ, പടിപ്പാറ പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടത്തിന്റെ നിരന്തര ആക്രമണം തുടരുന്നു. കോട്ടപ്പാറ വനത്തിൽ നിന്നെത്തുന്ന ആനകൾ പടിപ്പാറ – വാവേലി റോഡിലും വേട്ടാമ്പാറ – മാലിപ്പാറ റോഡിലും വിഹരിക്കുകയാണ്. മറ്റ്...

CRIME

കോതമംഗലം: ഇരുചക്ര വാഹന മോഷ്ടാക്കള്‍ അറസ്റ്റില്‍. നെയ്‌ശ്ശേരി തൊമ്മന്‍കുത്ത് ചുങ്കത്ത് അനൂപ് (29), വണ്ണപ്പുറം ഒടിയപാറ കയ്യാനിക്കല്‍ ജിഷ്ണു (25) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച കോതമംഗലത്തെ സ്വകാര്യ...

NEWS

കോതമംഗലം:ബി.ജെ.പി. സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ ജനവിരുദ്ധ നയങ്ങൾകെതിരെ സംയുക്ത തൊഴിലാളി യൂണിൻ സമിതിയുടെ ആഭിമുഖ്യത്തിൽ ജൂലൈ ഒൻപതിന് നടത്തിയ ദേശീയ പൊതുപണിമുടക്ക് കോതമംഗലത്ത് പൂർണ്ണം. രാവിലെ 10 മണിക്ക് പണിമുടക്കിയ തൊഴിലാളികൾ ചെറിയ പള്ളിത്താഴത്ത്...

NEWS

കോതമംഗലം:മെഡിക്കല്‍ മേഖലയിലെ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കുക ആരോഗ്യ മന്ത്രി വീണ ജോര്‍ജ് രാജി വെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ബിജെപി എറണാകുളം ഈസ്റ്റ് ജില്ല കമ്മറ്റിയുടെ നേത്രത്വത്തില്‍ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക്...

NEWS

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിൽ ഇംഗ്ലീഷ്, ഹിസ്റ്ററി, ഹിന്ദി, ഫിസിക്സ്‌, കെമിസ്ട്രി,ബോട്ടണി,സൂവോളജി, മാത്തമാറ്റിക്സ്, ബി. വോക് ഡാറ്റ അനലിറ്റിക്സ് & മെഷീൻ ലേർണിങ്, എന്നീ ബിരുദ പ്രോഗ്രാമുകളിലും,ഇംഗ്ലീഷ്,ഫിസിക്സ്‌, സൂവോളജി, സ്റ്റാറ്റിസ്റ്റിക്സ്,എം. കോം....

NEWS

കോതമംഗലം : വൈ എം സി എ മൂവാറ്റുപുഴ റീജിയൺ 2025 – 26 വർഷത്തെ പ്ലാനിങ് ഫോറവും ഡയാലിസിസ് സഹായത യോജന പദ്ധതിയുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. പ്ലാനിങ് ഫോറത്തിന്റെ ഉദ്ഘാടനം ആന്റണി...

NEWS

കോതമംഗലം: കോതമംഗലം നഗരസഭ 1, 31 വാർഡുകളിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച കുട്ടികൾക്കുള്ള കൗൺസിലേഴ്‌സ് എക്‌സലന്റ് വിദ്യാഭ്യാസ അവാർഡ് വിതരണവും, മാർ ബസേലിയോസ് മെഡിക്കൽ മിഷൻ...

NEWS

കോതമംഗലം :കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാൻ ആന്റണി ജോൺ എം എൽ എ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി നെല്ലിക്കുഴി പഞ്ചായത്തിലെ 314 ജംഗ്ഷനിൽ സ്ഥാപിച്ച ഹൈ മാസ്റ്റ് ലൈറ്റിൻ്റെ സ്വിച്ച്...

NEWS

കോതമംഗലം :കറുകടത്ത് വിളവെടുക്കാറായ റംബുട്ടാൻ മരം സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി പരാതി.മാധ്യമ പ്രവർത്തകനും, എഴുത്തുകാരനുമായ കറുകടം കുന്നശ്ശേരിയിൽ കെ. പി. കുര്യാക്കോസിന്റെ പുരയിടത്തിലെ വിളവെടുക്കാറായ റമ്പൂട്ടാൻ മരമാണ് രാത്രിയുടെ മറവിൽ അതിക്രമിച്ച് കയറി...

ACCIDENT

നേര്യമംഗലം: കോതമംഗലം-നേര്യമംഗലം റോഡില്‍ രോഗിയുമായി പോയ ആംബുലന്‍സ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മതിലില്‍ ഇടിച്ച് തലകീഴായ് മറിഞ്ഞ് അപകടം. നെല്ലിമറ്റം മില്ലുംപടിയില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ ആംബുലന്‍സ്...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ ആരോഗ്യ മേഖലയിൽ താലൂക്ക് ആശുപത്രി മുതൽ പ്രൈമറി ഹെൽത്ത് സെന്റർ വരെ 8.02 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കി വരുന്നതായി ആന്റണി കോൺ എം എൽ എ അറിയിച്ചു.കോതമംഗലം...

error: Content is protected !!