Connect with us

Hi, what are you looking for?

NEWS

ഇടുക്കി ലോക്സഭ സീറ്റിൽ വിശ്വസ്ഥനെയുറപ്പിക്കാൻ കച്ചമുറുക്കി ജോസ്.കെ.മാണി : കോതമംഗലം സ്വദേശി അഡ്വ. റോണി മാത്യുവിന് സാധ്യത

കോട്ടയം: ലോക്‌സഭാ തെരെഞ്ഞെടുപ്പ് അടുത്തതോടെ കേരള കോൺഗ്രസുകൾ തങ്ങളുടെ ശാക്തീക മേഖലയിൽ ശക്തമായ ഇടപെടലുകളോടെ എത്തി തുടങ്ങി. കേരളാ കോൺഗ്രസുകളിലെ ശക്തിമാനായ ജോസ് കെ മാണിയാവട്ടെ ഇടുക്കിയിലെ പട്ടയപ്രശ്നങ്ങൾ ബഫർ സോൺ എന്നീ വിഷയങ്ങളിൽ തുടങ്ങി ഏറ്റവുമൊടുവിൽ അരിക്കൊമ്പൻ വിഷയത്തിൽ ശക്തമായി ഇടപെട്ടാണ് ഇപ്പോൾ കളം  പിടിച്ചിട്ടുള്ളത്.മദ്രാസ് ഹൈക്കോടതിയുടെ ഒരു വിധി ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ അരിക്കൊമ്പൻ വിഷയത്തിൽ രംഗത്ത് വന്നിട്ടുള്ളതെങ്കിലും,പ്രശ്നം ഇടുക്കി ലോക്‌സഭാ സീറ്റ് തന്നെയാണ് വിഷയം.

എൽ ഡി എഫിൽ ഇപ്പോൾ കോട്ടയം ലോക്സഭാ സീറ്റ് ജോസ് കെ മാണിക്കാണ്  നീക്കി വച്ചിരിക്കുന്നതെങ്കിലും, അതുകൊണ്ടൊന്നും തൃപ്തി അടയാൻ ജോസ് കെ മാണി തയ്യാറല്ല ഇടുക്കി പത്തനംതിട്ട സീറ്റുകൾക്ക് വേണ്ടി മുന്നണിയിൽ സമ്മർദ്ദം ശക്തമാക്കാനാണ് മാണി ഗ്രൂപ്പ് നീക്കം. കർഷക കുടുംബത്തിൽ ജനിച്ച് വളർന്ന് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റും ഈ അടുത്തിടെ കോട്ടയം നഗരത്തെ ഞെട്ടിപ്പിച്ചു കൊണ്ട് തിരുനക്കര മൈതാനത്ത് യുവജന സാഗരം ഒരുക്കി ഒരു പതിറ്റാണ്ടിന് ശേഷം ആയിരക്കണക്കിന് യുവജനങ്ങളെ പങ്കെടുപ്പിച്ചു യൂത്ത്ഫ്രണ്ട് (എം) നടത്തിയ സംസ്ഥാന സമ്മേളനത്തിൻ്റെ മുഖ്യ സംഘാടകനും യുവജനക്ഷേമ ബോർഡ് അംഗവും ജോസ് കെ മാണിയുടെ വിശ്വസ്തനുമായ അഡ്വ. റോണി മാത്യുവിനെ ഇടുക്കിയിൽ സ്ഥാനാർത്ഥിയാക്കി ലോക്സഭ സീറ്റ് പിടിച്ചെടുക്കുന്നതിനുള്ളഅണിയറ ഒരുക്കങ്ങൾ സജീവമാണെന്ന് ചില പാർട്ടി വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയെ കുറിച്ചുള്ള ചർച്ചകളും സജീവമാണ്.

കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് സ്ഥാനം ഏറ്റെടുത്ത ശേഷം അഡ്വ: റോണി മാത്യുവിൻ്റെ നേതൃത്വത്തിൽ നടന്ന പരിപാടികളാണ് എൽ.ഡി.എഫിൽ റോണി മാത്യുവിനെ പ്രിയങ്കരനാക്കുന്നത്. കർഷകരും ജനങ്ങളും നേരിടുന്ന വന്യജീവി ആക്രമണ വിഷയത്തിൽ നടത്തിയ സമരങ്ങളും ഇടപെടലുകളും ശ്രദ്ധേയമായിരുന്നു.ജില്ലാ ക്യാമ്പുകളിലൂടെയും സംസ്ഥാന ക്യാമ്പിലൂടെയുടെയും യൂത്ത്ഫ്രണ്ട് (എം) നെ സജീവമാക്കിയ റോണി മാത്യു കാർഷിക, വ്യാവസായിക മേഖലയിൽ ഉൾപ്പടെ യുവജനങ്ങൾക്ക് ദിശാബോധം നൽകുന്ന പരിപാടികൾ സംഘടിപ്പിച്ചു വിജയിപ്പിച്ചത് റോണി മാത്യുവിൻ്റെ സംഘാടക മികവ് തെളിയിക്കുന്നതായിരുന്നു.

വർഷങ്ങൾക്ക് ശേഷം യൂത്ത്ഫ്രണ്ട്(എം) മെമ്പർഷിപ്പ് വിതരണം നടത്തി താഴെതട്ട് മുതൽ സംഘടന തിരഞ്ഞെടുപ്പ് പ്രാവർത്തികമാക്കി പാർട്ടിയുടെ മുഖശോഭ കൂട്ടിയതും ഇടുക്കി ലോക്സഭ മേഖലകളായ
ഹൈറേഞ്ചിലെ ഇടുക്കി, ഉടുമ്പുംചോല, ദേവികുളം മേഖലകളിലുള്ള പാർട്ടി സ്വാധീനവും ലോറേഞ്ച് മണ്ഡലങ്ങളായ തൊടുപുഴ,കോതമംഗലം, മൂവാറ്റുപുഴ മേഖലകളിലെ വ്യക്തിബന്ധവും റോണി മാത്യുവിന് വിജയമൊരുക്കുമെന്ന് മാണി ഗ്രൂപ്പ് കണക്ക്കൂട്ടുന്നു. കലാലയ രാഷ്ട്രീയത്തിലൂടെ വളർന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്തേക്ക് ഉയർന്ന കോതമംഗലം സ്വദേശിയായ റോണി മാത്യുവിന് ഇടുക്കി ലോക്സഭാ മണ്ഡലത്തിലാകാമാനമുള്ള ജനപിന്തുണയും വ്യക്തിബന്ധങ്ങളും സംഘടനാ സംവിധാനവും ഉപയോഗിച്ച് മണ്ഡലം തിരിച്ചുപിടിക്കുവാൻ എൽഡിഎഫിന് കരുത്ത് നൽകും എന്നാണ് കരുതുന്നത്.

🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇

https://chat.whatsapp.com/FSJNPfYuPRZ8SFq7IiDYmM

You May Also Like

CHUTTUVATTOM

കോതമംഗലം: കോതമംഗലം നഗരസഭയുടെ ചെയര്‍ പേഴ്‌സണായി കോണ്‍ഗ്രസിലെ ഭാനുമതി രാജു തെരഞ്ഞെടുക്കപ്പെട്ടു. 33 അംഗ കൗണ്‍സിലില്‍ വെള്ളിയാഴ്ച നടന്ന നഗരസഭ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ മരിയ രാജുവിന് 8 വോട്ടും, യുഡിഎഫിലെ ഭാനുമതി...

NEWS

കോതമംഗലം – സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറിൽ വീണ പോത്തിനെ കോതമംഗലം ഫയർഫോഴ്സ് രക്ഷപെടുത്തി. ചേലാട് കവുങ്ങുംപിള്ളിൽ ബേബിയുടെ പുരയിടത്തിലെ കിണറിലാണ് പോത്ത് വീണത്. 15 അടിയോളം ആഴമുള്ള കിണറിൽ 5 അടിയോളം...

NEWS

കോതമംഗലം : കോതമംഗലം കെഎസ്ആർടിസി യൂണിറ്റിൽ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ ബേബി പൗലോസ്, മുൻസിപ്പൽ കൗൺസിലർമാരായ ഭാനുമതി ടീച്ചർ, അഡ്വക്കേറ്റ് ഷിബു കുര്യാക്കോസ്, അനൂപ്...

NEWS

കോതമംഗലം : കോതമംഗലം കെ എസ്ആർടിസി യൂണിറ്റിൽ ഈ- ഓഫീസുമായി ബന്ധപ്പെട്ട് നെല്ലിമറ്റം എംബിറ്റ്സ് കോളേജ് ലാപ്ടോപ്പുകൾ കൈമാറി.ലാപ്ടോപ്പ് കൈമാറൽ ചടങ്ങ് ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.സെക്രട്ടറി ബിനോയി മണ്ണഞ്ചേരി,...

NEWS

കോതമംഗലം :മൈലൂരിൽ(വട്ടക്കുടിപീടികയിൽ) കുട്ടംകുളം കുടുംബം നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.കഴിഞ്ഞ ആറ് പതിറ്റാണ്ടോളം ജീവിതകാലയളവിൽ വിവിധ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിൽ...

NEWS

കോതമംഗലം: സിപിഐ എം നേര്യമംഗലം ലോക്കൽ സെക്രട്ടറിയും കവളങ്ങാട് ഏരിയകമ്മിറ്റി അംഗവും ഊന്നുകൽ സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന കെ കെ പൗലോസിന്റെ നിര്യാണത്തിൽ അനുശോചിച്ച് പുത്തൻ കുരിശിൽ യോഗം ചേർന്നു.ലോക്കൽ സെക്രട്ടറി കെ...

NEWS

കോതമംഗലം : ദി ഗ്രേറ്റ് ഭൂതത്താൻകെട്ട് കാർണിവൽ 2025 സംഘടിപ്പിച്ചു. ഓഫ്-റോഡ് റേസ് ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു.V12 കിംഗ് ഓഫ് ഡേർട്ട് ചാമ്പ്യൻഷിപ്പ്” സംഘടിപ്പിക്കുന്നത് V12...

NEWS

  കോതമംഗലം : ക്രിസ്മസ് – ന്യൂ ഇയർ സീസണോട് അനുബന്ധിച്ച് കോതമംഗലം താലൂക്ക് തല സപ്ലൈകോ ഫെയറിന് തുടക്കമായി. ഇന്ന് (22/12/25 ) മുതൽ 2026 ജനുവരി 1 വരെയാണ് സപ്ലൈകോ...

NEWS

കോതമംഗലം :പിണവൂർ കുടിയിൽ കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പൂയംകൂട്ടി, നേര്യമംഗലം വനമേഖലകളിൽ നിന്ന് എത്തുന്ന കാട്ടാനകൂട്ടങ്ങളാണ് കൃഷി നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ കാട്ടാനകൂട്ടം വ്യാപക കൃഷി നാശം വരുത്തി....

NEWS

കോതമംഗലം – ആൽമരവും പ്ലാവും ചേർന്ന് സൃഷ്ടിച്ച പ്രകൃതിയുടെ അപൂർവ കൂട്ട് കെട്ട്; കോതമംഗലത്തിന് സമീപം വടാട്ടുപാറ എന്ന കൊച്ചുഗ്രാമത്തിലാണ് ഈ കൗതുക കാഴ്ച. കൂറ്റൻ ആൽമരവും അതിന് മധ്യഭാഗത്തായി ചക്ക കായ്ച്ചു...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി ഉന്നതിയിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾക്ക് തുടക്കമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 2018 ലാണ് പന്തപ്ര ഉന്നതിയിൽ 67 കുടുംബങ്ങൾക്ക് 2...

NEWS

കോതമംഗലം: ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലെ പുരുഷ വിഭാഗം ബാൻഡ് ടീമിൽ ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ 5 എൻ സി സി കേഡറ്റുകൾ....

error: Content is protected !!