കോതമംഗലം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ വിജയ യാത്ര കഴിഞ്ഞ വർഷം തൃപ്പൂണിത്തുറയിലെത്തിയ വേളയിൽ ആയിരുന്നു വിൽസൺ ബിജെപി അംഗത്വം സ്വീകരിച്ചത്. ജില്ല അദ്ധ്യക്ഷൻ എസ്.ജയകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി. നിർമ്മല സീതാരാമൻ അഡ്വ.കെ.പി.വിൽസണെ ഷാൾ അണിയിച്ച് സ്വീകരിച്ചു.
ഹൈക്കോടതി അഭിഭാഷകനായ അഡ്വ. കെ.പി വിൽസൺ കോതമംഗലം സ്വദേശിയാണ്. പഴയകാല എസ് എഫ് ഐ ഭാരവാഹിയായിരുന്നു അദ്ദേഹം.
1985 ൽ വീട്ടിലെ ദാരിദ്ര്യം മൂലം നാട് വിട്ട് മദിരാശിയിലെ റെയില്‍വേ പോലീസ് പിടിച്ച് ബ്രാഹ്മണ ഗുരുകുലത്തിൽ പ്രവേശിപ്പിച്ചു. അവിടെ ചിത്രകലയും യോഗാസനങ്ങളും പരിശീലനം നടത്തുന്നതിനിടെ കലാനിലയം നാടകവേദിയിൽ പരസ്യ ബോഡ് തയ്യാറാക്കുന്ന ജോലി ലഭിച്ചു.
കലാനിലയത്തിൽ നാടകം കാണാനെത്തിയ തൃപ്പൂണിത്തുറ ആർഎൽവി കോളേജ് വിദ്യാര്‍ഥികളെ പരിചയപ്പെട്ടത് ശാസ്ത്രീയ കലാപഠനം എന്ന വിൽസന്റെ ജീവിത സ്വപ്നം സാക്ഷാല്‍ക്കരിച്ചു. ചിത്രകലാ പഠനത്തോടൊപ്പം സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ രാഷ്ട്രീയ പാര്‍ട്ടി കൾക്ക് വേണ്ടി ചുമരെഴുത്തും പരസ്യ ബോര്‍ഡ് തയ്യാറാക്കുന്ന ജോലിയും ചെയ്തു പോന്നു.
1986ലെ ആർഎൽവി കോളേജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി യായി രാഷ്ട്രീയ അരങ്ങേറ്റം. സമരത്തിന്റെ നേതൃത്വം.
1989ൽ ആറെൽവി കോളേജ് കലോൽസവം ഉദ്ഘാടനം ചെയ്യാനെത്തിയ മഹാരാജാസ് കോളേജ് അധ്യാപകന്‍ ഭരതന്‍ മാഷാണ് മഹാരാജാസിന് കിരീടം നേടാന്‍
സർവകലാശാല യുവജനോത്സവങ്ങളിൽ
മൽസരിക്കുന്നതിനായി ബിഎ പൊളിറ്റിക്സ് ക്ളാസിൽ വിൽസന് അഡ്മിഷൻ നൽകിയത്.
1992 – 93 വർഷത്തിലാണ് ആദ്യമായി എറണാകുളം മഹാരാജാസ് കോളേജ് മഹാത്മാഗാന്ധി സര്‍വകലാശാല യുവജനോത്സവത്തിൽ കിരീടം നേടി.
അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി എപി വർക്കിയുടെ സഹായത്തിൽ ദേശാഭിമാനി പത്രത്തില്‍ കാർട്ടൂണിസ്റ്റായിരുന്നു.
1992 ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5ന് ‘മരം ഒരു വരം’ മുദ്രാവാക്യം എഴുതി ഇൻഡ്യൻ പ്രസിഡന്റിന്റെ അവാര്‍ഡ് ലഭിച്ചു.
മഹാത്മാഗാന്ധി സര്‍വകലാശാല യുവജനോത്സവം 1995-96, 1997-98വർഷങ്ങളിൽ കലാപ്രതിഭ കൂടി ആയിരുന്നു വിൽസൺ.
1992-93 മഹാരാജാസ് കോളേജ് മാഗസിന്‍ എഡിറ്റര്‍, 1993-94 ആർട്സ് ക്ലബ് സെക്രട്ടറി അങ്ങനെ വിവിധ പദവികൾ വഹിച്ചിട്ടുണ്ട്.
ഇ. എം. എസ്. നമ്പൂതിരിപ്പാട് മുഖ്യ പത്രാധിപരായിരിക്കുമ്പോൾ വിദ്യാര്‍ത്ഥിയായ വിൽസൺ ദേശാഭിമാനി പത്രത്തില്‍ കാർട്ടൂണിസ്റ്റായി പ്രവര്‍ത്തിച്ചു.
1992 ൽ നാഗ്പൂരിൽ വച്ചു നടന്ന ദേശീയ സർവകലാശാല യുവജനോത്സവം അഖിലേന്ത്യാ തലത്തിലും
1998ലെ കേരള സര്‍വകലാശാല സുവര്‍ണ ജൂബിലി മത്സരത്തിലും കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
കോതമംഗലം ലിറ്റില്‍ ഫ്ലവര്‍ സെമിനാരിയിലും തൃക്കാക്കര ഭാരത മാതാ കോളേജിലും പൊളിറ്റിക്സ് അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സീറോ മലബാര്‍ സഭയിലെ പല രൂപതകളിലായി നിരവധി വൈദികരുടെ അധ്യാപകനെന്ന ബഹുമതിയും ഉണ്ട്.
കത്തോലിക്കാ സഭയ്ക്കുവേണ്ടി സംസ്ഥാനത്തെ വിവിധ കോടതികളില്‍ കേസുകളില്‍ ഹാജരാകുന്നുണ്ട്.
ഭാര്യ :എലിസബത്ത്, മക്കള്‍: നിയവിദ്യാർത്ഥി വിബിൻ, മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിന്നി.