കോട്ടപ്പടി : കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് സമയത്തു അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ചു വീടുകൾ തോറും കയറിയിറങ്ങിയ കോട്ടപ്പടിയിലെ സ്നേഹൽ സൂസന്നെയും , ശ്രേയ മരിയയെയും കാണുവാൻ എം.പി എത്തി. കഴിഞ്ഞ ദിവസം കോട്ടപ്പടിയിൽ എത്തിയപ്പോളാണ് വിദ്യാർത്ഥികളുടെ കാര്യവും , അവരുടെ ആഗ്രഹവും ഡീൻ കുര്യാക്കോസ് എം പി അറിയുന്നത്. തുടർന്ന് കോട്ടപ്പടി പ്ലാമൂടിയിൽ ഉള്ള നടുവത്ത് എൽദോസിന്റെ വീട്ടിലെത്തി കുട്ടികളുടെ ആഗ്രഹം സാധിക്കുകയായിരുന്നു എം പി.

You must be logged in to post a comment Login