കോതമംഗലം : ഇടുക്കി എം. പി. ഡീൻ കുര്യാക്കോസിന്റെ ദുരന്ത നിവാരണ സേന മാതൃകയാവുകയാണ്. കോതമംഗലം കീരംമ്പാറ പഞ്ചായത്തിൽ കോവിഡ് പോസിറ്റിവ് ആയി മരിച്ചയാളിന്റെ മൃതദേഹം കോതമംഗലം നിയോജകമണ്ഡലത്തിൽ പ്രവർത്തിയ്ക്കുന്ന എം പി യുടെ ദുരന്ത നിവാരണ സേന അംഗങ്ങളുടെ സഹായത്തോടെ ചെങ്കര മാർ ഇഗ്നാത്തിയോസ് പള്ളിയിൽ സംസ്‌കരിച്ചു. എബിൻസ് വർഗീസ്, കീരംപാറ പഞ്ചായത്ത് മെമ്പർ ബേസിൽ ബേബി പുത്തയത്ത്, ബേസിൽ എം ഷാജു, പ്രവീൺ സുകുമാരൻ, ബിനിൽ കൊച്ചാകുടി
എന്നിവരടങ്ങിയ ഡിസാസ്റ്റർ ടീമാണ് സംസ്കാരത്തിന് നേതൃത്വം കൊടുത്തത്.
