കോതമംഗലം :നെല്ലിക്കുഴി ,പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തൃക്കാരിയൂർ -അയിരൂർപാടം- വടക്കുംഭാഗം റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കുന്നതിന് പത്തു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ആൻറണി ജോൺ എം എൽ എ അറിയിച്ചു .
ബി എം ബി സി ടാറിങ്ങിനു പുറമേ ആവശ്യമായ ഇടങ്ങളിൽ എല്ലാം കൾവേർട്ടുകളും,വൈഡനിങ്ങ്,സംരക്ഷണഭിത്തികൾ,ഡ്രൈനേജ്,ഐറിഷ് സംവിധാനങ്ങളും ,ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കൽ ,റോഡ് സേഫ്റ്റിയുടെ ഭാഗമായി റിഫ്ലക്ടർ,സ്റ്റഡ്,സൈൻ ബോർഡുകൾ,സീബ്രാ ലൈൻ,റോഡ് മാർക്കിങ്ങ് അടക്കമുള്ള പ്രവർത്തികളും ഉൾക്കൊള്ളിച്ചാണ് ആധുനീക നിലവാരത്തിൽ റോഡ് നിർമ്മിക്കുന്നത്.സാങ്കേതിക അനുമതി ലഭ്യമാക്കി ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുമെന്ന് എം എൽ എ അറിയിച്ചു .