കോതമംഗലം : അടിവാട് ഹീറോ യംഗ്സ് ക്ലബ്ബിന്റെ സിൽവർ ജൂബിലി ആഘോഷം ആരംഭിച്ചു.ഉദ്ഘാടനം അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് എം പി നിർവ്വഹിച്ചു.ആന്റണി ജോൺ എം എൽ എ മുഖ്യപ്രഭാഷണം നടത്തി. ക്ലബ്ബ് പ്രസിഡന്റ് യു എച്ച് മുഹയുദ്ധീൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ, പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോൾ ഇസ്മായിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, ജില്ലാ പഞ്ചായത്ത് മെമ്പർ റാണിക്കുട്ടി ജോർജ്, എം എം ബക്കർ, ബോബൻ ജേക്കബ്, പി കെ മൊയ്തു, എം എസ് അലിയാർ, മുജീബ് റഹ്മാൻ റഷാദി, പി എൻ നാരായണൻ നമ്പൂതിരി, സി പി അഷറഫ്, പി കെ മുഹമ്മദ്, ഇബ്രാഹിം സലിം, കാസിം സർഗ്ഗം, അനീഷ് മീരാൻ, ടി എസ് അറഫൽ, എന്നിവർ പ്രസംഗിച്ചു.
