പല്ലാരിമംഗലം: ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ അടിവാട് സൗത്ത് പൊതുകിണർ റോഡ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്തു. പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് ഒ ഇ അബ്ബാസ് കോൺക്രീറ്റിംഗിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് വികസനസമിതി കൺവീനർ കെ കെ അബ്ദുൾ റഹ്മാൻ അദ്ധ്യക്ഷനായി. തൊഴിലുറപ്പ് ഓവർസിയർ ലിജുനു അഷറഫ്, മേറ്റ് ഷാജിത സാദിഖ്, വാർഡ് വികസനസമിതി അംഗങ്ങളായ എം പി ഷെമീർ, എം ഐ ലോമി, പി എം കബീർ എന്നിവർ പ്രസംഗിച്ചു.
