Connect with us

Hi, what are you looking for?

CHUTTUVATTOM

നേര്യമംഗലം വനമേഖലയിലെ വാനരന്‍മാര്‍ക്ക് ഭക്ഷണം എത്തിച്ച്‌ നല്‍കി അടിമാലി ഗ്രാമപഞ്ചായത്ത്.

നേര്യമംഗലം: പൊതുജന പങ്കാളിത്തത്തോടെ നേര്യമംഗലം വനമേഖലയിലെ വാനരന്‍മാര്‍ക്ക് ഭക്ഷണം എത്തിച്ച്‌ നല്‍കി അടിമാലി ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അടിമാലി ടൗണ്‍ ഹാളില്‍ പ്രവര്‍ത്തിച്ച്‌ വരുന്ന സാമൂഹ്യ അടുക്കള ഏറെ സജീവമാണ്.ഇതിനൊപ്പമാണ് മനുഷ്യരെപ്പോലെ മൃഗങ്ങള്‍ക്കും വിശപ്പുണ്ടെന്ന് തിരിച്ചറിവില്‍ നിന്നും പൊതുജനപങ്കാളിത്തത്തോടെ പഴവര്‍ഗ്ഗങ്ങളും മറ്റ് ഭക്ഷണ സാധനങ്ങളും ശേഖരിച്ച്‌ നേര്യമംഗലം വനമേഖലയിലെ വാനരന്‍മാര്‍ക്ക് നല്‍കിയത്.കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയിലൂടെ എത്തുന്ന സഞ്ചാരികള്‍ വച്ച്‌ നീട്ടുന്ന ഭക്ഷണ സാധനങ്ങളായിരുന്നു നേര്യമംഗലം വനമേഖലയിലെ വാനരന്‍മാരുടെ പ്രധാന ഭക്ഷണം.എന്നാല്‍ സഞ്ചാരികളുടെ വരവ് കുറയുകയും വഴിയോരകച്ചവടക്കാര്‍ കച്ചവടം അവസാനിപ്പിക്കുകയും ചെയ്തതോടെ വാനരന്‍മാര്‍ പട്ടിണിയിലായി.

വനമേഖല വരണ്ടുണങ്ങി കിടക്കുന്നതിനാല്‍ കാര്യമായ ഭക്ഷണ സാധനങ്ങള്‍ വാനരപ്പടക്ക് ലഭിച്ചിരുന്നില്ല. ചീയപ്പാറവെള്ളച്ചാട്ടമുള്‍പ്പെടെ വറ്റിയതോടെ ദാഹമകറ്റാനും ഈ മിണ്ടാപ്രാണികള്‍ക്ക് തരമില്ലാതായി. ഭക്ഷണവുമായി ആരെങ്കിലും എത്തുന്നുണ്ടോയെന്ന വാനരന്‍മാരുടെ ദൈന്യത നിറഞ്ഞ നോട്ടം പഞ്ചായത്തധികൃതരുടെ ശ്രദ്ധയില്‍ പതിഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് പൊതുജനങ്ങളില്‍ നിന്നും ശേഖരിച്ച ഭക്ഷ്യ വസ്തുക്കള്‍ പാതയോരത്ത് അന്നം കാത്തിരുന്ന വാനരന്‍മാര്‍ക്കരികിലേക്ക് എത്തിച്ചത് .പഞ്ചായത്തധികൃതര്‍ എത്തിച്ച പഴവര്‍ഗ്ഗങ്ങള്‍ കൈക്കലാക്കാന്‍ വനമേഖലയിലെ കുട്ടികുരങ്ങന്‍മാര്‍ വരെ ഓടിവരുന്നുണ്ടായിരുന്നു.

You May Also Like

NEWS

കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിലും നേര്യമംഗലം -ഇഞ്ചതൊട്ടി റോഡിലും കാട്ടുപോത്ത് സാനിധ്യം യാത്രക്കാർ ഭീതിയിൽ . ഒരു വശം പെരിയാറും മറ്റ് വശങ്ങൾ നേര്യമംഗലം വനത്താലും ചുറ്റപ്പെട്ട...

NEWS

കോതമംഗലം : നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെയുടെ കുടുംബത്തിന് പത്ത് ലക്ഷം കൈമാറി. കുടുംബത്തെ മന്ത്രി പി. രാജീവിനൊപ്പം നേരില്‍ സന്ദര്‍ശിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്റെയും...

NEWS

നേര്യമംഗലം : ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി വധ ഭീഷണി മുഴക്കിയയാൾക്കെതിരെ വനപാലകർ കുട്ടമ്പുഴ പോലീസിൽ പരാതി നൽകി. നേര്യമംഗലം റെയിഞ്ചിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ കാട്ടാനയെ ഓടിക്കുന്ന ഡ്യൂട്ടിയിൽ...

NEWS

നേര്യമംഗലം : നേരിയമംഗലം ടൗണിൽ ഹോമിയോ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു.കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഹോമിയോ ഡിസ്പെൻസറി നേര്യമംഗലത്ത് കോളനിയിൽ 23 വർഷമായി പ്രവർത്തിച്ചു വരിയായിരുന്നു.13 വർഷക്കാലം കൈരളി വായനശാലയുടെ മുറിയിൽ സൗജന്യമായും,10 വർഷക്കാലം മറ്റൊരു...