Connect with us

Hi, what are you looking for?

NEWS

കോതമംഗലത്തെ ഡംപിംഗ് യാര്‍ഡില്‍ ബയോ മൈനിംഗ് നടത്താന്‍ നടപടി

കോതമംഗലം: കോതമംഗലം നഗരസഭയിലെ ഡംപിംഗ് യാര്‍ഡില്‍ 6.08 കോടി രൂപ ചിലവഴിച്ചു കൊണ്ട് ബയോ മൈനിംഗ് നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി മന്ത്രി എം.ബി. രാജേഷ് നിയമസഭയില്‍ അറിയിച്ചു. ആന്റണി ജോണ്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് നിയമസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ കെഎസ്ഡബ്ല്യുഎംപി ഒന്നാംവര്‍ഷ (202223) പദ്ധതിയില്‍ 96 ലക്ഷം രൂപയുടെ പ്രോജക്ടുകള്‍ ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു. ബയോ കന്‌പോസ്റ്റര്‍ ബിന്‍ സ്ഥാപിക്കല്‍-ഇന്‍സ്റ്റിറ്റിയൂഷണല്‍ ലെവല്‍, ശുചീകരണ തൊഴിലാളികള്‍ക്ക് സുരക്ഷാ സംവിധാനം ഒരുക്കല്‍,നഗരസഭയിലെ വിവിധ സ്ഥലങ്ങളില്‍ സാനിട്ടറി നാപ്കിന്‍ ഇന്‍സിനറെറ്റര്‍ സ്ഥാപിക്കല്‍,വിന്‍ഡ്രോ കമ്പോസ്റ്റ് പ്ലാന്റ്, എംസിഎഫ് എന്നിവയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് നടപ്പിലാക്കി വരുന്നത്.
ഖരമാലിന്യ പരിപാലന പ്ലാന്‍ അന്തിമമാക്കുന്നതിന് അനുസരിച്ച് തുടര്‍വര്‍ഷങ്ങളിലെ പദ്ധതികള്‍ നടപ്പിലാക്കും. നഗരസഭയിലെ കുമ്പളത്തുമുറി ഡംപ് യാര്‍ഡിലെ മാലിന്യ നിക്ഷേപം ബയോമൈനിംഗ് നടത്തി വീണ്ടെടുക്കുന്നതിന് 6.08 കോടി രൂപയുടെ പദ്ധതി കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റിന്റെ സ്റ്റേറ്റ് പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റ് മുഖേനയും നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായും മന്ത്രി നിയമസഭയില്‍ അറിയിച്ചു.

 

You May Also Like

NEWS

കോതമംഗലം : ഫാക്ടം ഫോസ് വളത്തിന് വിപണിയിൽ നേരിടുന്ന ക്ഷാമത്തിന് എത്രയും വേഗം പരിഹാരമുണ്ടാകണമെന്ന് അഖിലേന്ത്യാ കിസാൻ സഭ എറണാകുളം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ആവശ്യപ്പെട്ടു. നെൽകൃഷിക്ക് അടിവളമായും ഒന്നാം വളമായും കൃഷിക്കാർ...

NEWS

കോതമംഗലം: കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സബ് ട്രഷറിക്ക് മുന്നില്‍ ധര്‍ണ നടത്തി. ജില്ലാ സെക്രട്ടറി സി.എ. അലിക്കുഞ്ഞ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റിയംഗം...

NEWS

കോതമംഗലം: വാരപ്പെട്ടി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ മുൻ ജനപ്രതിനിധികളെയും മുൻ ഭരണസമിതിയംഗങ്ങളേയും കലാ കായിക പ്രതിഭകളെയും പ്രമുഖ വ്യക്തിത്വങ്ങളേയും ആദരിച്ചു. ബാങ്ക് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ബാങ്ക് ഓഡിറ്റോറിയത്തിൽ...

NEWS

കോതമംഗലം : ബ്ലോക്ക് പഞ്ചായത്തിൻ്റെയും കവളങ്ങാട് ഗ്രാമപഞ്ചായത്തിൻ്റെയും സംയുക്ത പദ്ധതിയായ അള്ളുങ്കൽ ഇഞ്ചിപ്പാറ ലിങ്ക് റോഡ് പാലത്തിൻ്റെ നിർമ്മാണോദ്ഘാടനം നടത്തി. മലയോര ഗ്രാമമായ അള്ളുങ്കൽ നിന്ന് പ്രദേശവാസികൾക്ക് തലക്കോട് മുള്ളരിങ്ങാട് റോഡിലേക്ക് എളുപ്പത്തിൽ...

error: Content is protected !!