Connect with us

Hi, what are you looking for?

CRIME

പുന്നേക്കാട് എക്‌സൈസ് ജീപ്പിന് തീയിട്ട പ്രതി പിടിയില്‍

കോതമംഗലം: പുന്നേക്കാട് എക്‌സൈസ് ജീപ്പിന് തീയിട്ട പ്രതി പിടിയില്‍. പുന്നേക്കാട് കളപ്പാറ പാലക്കല്‍ ജിത്ത്് (19) ആണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി 9.45 ഓടെയാണ് സംഭവം. പുന്നേക്കാട് ജംങ്ങ്ഷന് സമീപം റോഡ് അരുകിലായി സ്ഥിതി ചെയ്യുന്ന കുട്ടമ്പുഴ എക്‌സൈസ് റേഞ്ച് ഓഫീസിന്റെ മുറ്റത്ത് പാര്‍ക്ക് ചെയ്ത ജീപ്പിന് ആണ് തീയിട്ടത്. പുകയും മണവും ശ്രദ്ധയിൽപ്പെട്ട് നൈറ്റ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പാറാവുകാരനും സമീപവാസികളും ഓടിയെത്തിയാണ് തീയണച്ചത്. അപ്പോഴേക്കും പ്രതി ഓടിമറഞ്ഞു. ജീപ്പിന്റെ പിന്‍വശത്തെ പടുതയില്‍ മണ്ണെണ്ണ ഒഴിച്ച് തീയുടകയായിരുന്നുവെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ജീവനക്കാര്‍ കണ്ടതിനാല്‍ തീ ആളി പടരും മുമ്പേ കെടുത്താനായി. പിന്‍ഭാഗത്തെ പടുത പൂര്‍ണമായും മുകളിലെ പടുത ഭാഗികമായും കത്തിയിട്ടുണ്ട്. കോതമംഗലം പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ വര്‍ഷം കഞ്ചാവ് കേസില്‍ ജിത്തിനെ എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട പകയും അമര്‍ഷവും ആണ് തീയിടാന്‍ കാരണമെന്ന് പ്രതി പോലീസിനോട് കുറ്റസ്സമതം നടത്തിയത്. പ്രതിയെ നാളെ (15/11) കോടതിയില്‍ ഹാജരാക്കും.

You May Also Like

NEWS

കോതമംഗലം : കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തി കയറി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ ഒമ്പതാം വയസ്സുകാരൻ ആരൺ ആർ പ്രകാശിനെ ആന്റണി ജോൺ എം എൽ...

CRIME

മൂവാറ്റുപുഴ: കിടപ്പ് രോഗിയായ വയോധികയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഈസ്റ്റ് വാഴപ്പിള്ളി കുളങ്ങാട്ട്പാറയില്‍ കത്രികുട്ടി(കുഞ്ഞിപ്പെണ്ണ്- 84) യെയാണ് ഭര്‍ത്താവ് ജോസഫ് (പാപ്പൂഞ്ഞ് – 86) കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 11.30 ഓടെയാണ് നാടിനെ...

NEWS

കോതമംഗലം: കോട്ടപ്പടി മുട്ടത്തുപ്പാറയില്‍ കാട്ടുകൊമ്പനെ രക്ഷപ്പെടുത്താന്‍ തകര്‍ത്ത കുടിവെളള കിണറിന്റെ അറ്റകുറ്റപ്പണിക്ക് ഒന്നര ലക്ഷം അനുവദിച്ചു. ദുരന്തനിവാരണ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. ശുചീകരണത്തിനും ഇടിഞ്ഞഭാഗം കരിങ്കല്ല് കെട്ടുന്നതിനും ആള്‍മറ നിര്‍മിക്കുന്നതിനുമാണ് തുക...

NEWS

കോതമംഗലം:കേരള ജേർണലിസ്റ്റ് യൂണിയൻ കോതമംഗലം മേഖല കമ്മിറ്റി 24-ാമത് സ്ഥാപക ദിനാഘോഷം നടത്തി.കേരള ജേർണലിസ്റ്റ് യൂണിയൻ്റെ 24ാമത് സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി പതാക ദിനവും മുതിർന്ന മാധ്യമ പ്രവർത്തകരെ അനുമോദിക്കൽ മാധ്യമ സെമിനാർ...