കോതമംഗലം:മഴക്കാലമായാൽ ഇരുനൂറോളം ആദിവാസി കുടുബങ്ങൾദുരിതത്തിലാവുന്ന കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തിലെ കണ്ടന്തറ കോളനി നിവാസികളുടെ ദുരിത കാഴ്ചകൾ കൾക്ക് ഏറെ കാലത്തെ പഴക്കമുണ്ട്.
കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം റോഡിൽ ഉരുളൻതണ്ണിക്കടുത്തുള്ള 12-ാം വാർഡിലുൾപ്പെടുന്ന കണ്ടന്തറ കോളനി നിവാസികളുടെ വളരെകാലത്തെ ആവശ്യമാണ് പിണവുർ കുടിതോടിൻ്റെ മറുകര കടക്കുന്നതിന് ഒരു നടപ്പാലം .എന്നാൽ അതിനൊരു ശാശ്വത പരിഹാരം കാണുന്നതിന് പഞ്ചായത്തിനോ സർക്കാരുകൾക്കോ കഴിയുന്നില്ലന്നാണ് നാട്ടുകാരുടെ പരാതി.
ഈ ആവശ്യത്തിന് തൽക്കാലിക പരിഹാരമായിട്ടു കഴിഞ്ഞ വർഷം ‘ഉരുളൻതണ്ണി. ഷാപ്പുംപടിയിൽ നിന്നും മറുകരയ്ക്ക്. മരത്തടികളും മുളയും ഉപയോഗിച്ച് ‘കോളനി നിവാസികളുടെ കൂടി ശ്രമഫലമായി ഒരു തുക്കുപാലം നിർമ്മിച്ചിരുന്നു. വളരെ ശക്തിയായ ഒഴുക്കുള്ള ഭാഗത്ത് കാലുകൾ നാട്ടി പാലം നിർമ്മിച്ചാൽ ഒലിച്ചു പോവും എന്നുള്ളതിലാണ് തൂക്കുപാലം എന്ന ആശയത്തോടെ ഇത്തരമൊരുപാലം നിർമ്മിക്കാൻ കാരണമായത്.
എന്നാൽ ഈ വർഷം മഴക്കാലമായതോടെ പാലത്തിൻ്റെമരത്തടികളും മറ്റും ദ്രവിച്ചു പാലം തകർന്ന അവസ്ഥയിൽ ആയി കഴിഞ്ഞിട്ടുണ്ട്. എന്നാൽ പഞ്ചായത്തിൻ്റെ ഭാഗത്തു നിന്നും യാതൊരു ഇടപെടലും ഉണ്ടാവാത്ത സാഹചര്യത്തിൽ ‘കോളനി നിവാസികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ താത്ക്കാലി പാലം പുതുക്കി പണിയേണ്ട സാഹചര്യമാണ് ഉണ്ടായത്. പ്രദേശവാസിയുടെ സ്ഥലത്തുകൂടി പാലം നിർമ്മിക്കാനുള്ള അനുമതി നൽകിയതിനാലാണ് ‘താത്കാലിക പാലം നിർമ്മിക്കാനായത്. ‘സ്കൂൾ തുറന്നതിനാൽ കോളനിയിലെ നിരവധി കുട്ടികൾ യാത്ര ചെയേണ്ടത് ഈ പാലത്തിലൂടെയാണ് അതുകൊണ്ടാണ് അടിയന്തിരമായി പാലം പുതുക്കി നിർമ്മിക്കാൻ അവർ നിർബന്ധതിരായത്. .ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളോ മറ്റ് സർക്കാർ സംവിധാനങ്ങളോ അടിയന്തിരമായി ഇടപെട്ട്
ഒരു തുക്കുപാലം നിർമ്മിച്ച് പ്രദേശവാസികളുടെ ജീവൻ രക്ഷിക്കുവാൻ നടപടി വേണമെന്നാണ്
കോളനി നിവാസികൾ ആവശ്യപ്പെടുന്നത്.