Connect with us

Hi, what are you looking for?

NEWS

നവപ്രതിഭ സാഹിത്യവേദി യുടെ മാധ്യമ ശ്രേഷ്ഠ പുരസ്‌കാരം ഏബിൾ. സി. അലക്സിന്

കോതമംഗലം: തിരുവനന്തപുരം നവപ്രതിഭ സാഹിത്യവേദിയുടെ മാധ്യമ ശ്രേഷ്ഠ പുരസ്‌കാരം പത്ര പ്രവർത്തകനും, എറണാകുളം കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ. സി. അലക്സിന്. മെയ്‌ 24 ശനിയാഴ്ച തിരുവനന്തപുരം തൈക്കാട് ചിത്തരഞ്ജൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന വാർഷികാ ഘോഷ ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര താരം എം. ആർ. ഗോപകുമാർ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞ 14 വർഷമായി മാധ്യമ രംഗത്തുള്ള ഏബിളിന്റെ നിരവധി ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറികളും,സാമൂഹിക പ്രതിബദ്ധതയുള്ള ലേഖനങ്ങളുമാണ് പത്രത്താളുകളിൽ ഇടം പിടിച്ചിട്ടുള്ളത്.

മാധ്യമ രംഗത്തിന് പുറമേ കലാ, സാഹിത്യ, സാംസ്‌കാരിക മേഖലയിലും നിറ സാന്നിധ്യമാണ്. കായിക, ചലച്ചിത്ര ചിത്രീകരണ, സാംസ്‌കാരിക വാർത്തകൾ ഉൾപ്പടെ നിരവധി വാർത്തകൾ ഏബിൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.
ചേലാട് ചെങ്ങമനാടൻ കുടുംബാംഗമാണ്. ചേലാട് സെന്റ്. സ്റ്റീഫൻസ് ബെസ്‌-അനിയ സ്കൂൾ അധ്യാപിക സ്വപ്ന പോൾ ആണ് ഭാര്യ. മകൾ ഏഞ്ചലിൻ മരിയ ഏബിൾ

You May Also Like

error: Content is protected !!