Connect with us

Hi, what are you looking for?

EDITORS CHOICE

മാധ്യമ രംഗത്തെ കോതമംഗലത്തെ നിറസാനിധ്യം ഏബിൾ സി അലക്സിന് ഭാരത് സേവക് സമാജ് പുരസ്കാരം.

കോതമംഗലം : ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻട്രൽ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരത്തിന് മാധ്യമ പ്രവർത്തകൻ ഏബിൾ. സി. അലക്സ്‌ അർഹനായി . മാധ്യമ രംഗത്തേയും, കലാ, സാഹിത്യ, സാംസ്‌കാരിക മേഖലയിലെയും പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പുരസ്‌കാരം. സൈബർ തട്ടിപ്പ് സംഘങ്ങൾ പെരുകുന്ന വാർത്തയും,അരേക്കാപ്പ് ഉൾപ്പെടെയുള്ള ആദിവാസിമേഖലയിലെ ദുരിത കാഴ്ചകളും,കാലവർഷത്തിൽ പൂയംകുട്ടി, മണികണ്ഠൻ ചാൽ ചപ്പാത്ത് മുങ്ങുന്നതുമൂലമുള്ള വനവാസികളുടെ ദുരിതവും,മണ്ണെണ്ണ നിലച്ചതുമൂലമുള്ള മലയോര മേഖലയിലെ പ്രതിസന്ധിയും, വന്യ മൃഗ ആക്രമണങ്ങളും,ആനക്കൊമ്പ് വേട്ടയും,കാട്ടാന ശല്ല്യംമൂലം പൊറുതിമുട്ടുന്ന കർഷകരുടെ കണ്ണീർ കഥകളുമെല്ലാം നിരവധി തവണയാണ് ഏബിൾ വാർത്തയാക്കിയത്.

രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു 1952ല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ആസൂത്രണ കമ്മീഷന്റെ കീഴില്‍ സ്ഥാപിച്ച ദേശീയ വികസന ഏജന്‍സിയാണ് ഭാരത് സേവക് സമാജ്. രാജ്യത്ത് വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള പുരസ്‌കാരമാണിത്. കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം,ചൈൽഡ് പ്രൊട്ടക്റ്റ് ടീം കേരള അംഗം, ഓൾ ഇന്ത്യ മീഡിയ അസോസിയേഷൻ അംഗം, രവീന്ദ്രനാഥ ടാഗോർ പീസ് ഓർഗനൈസേഷൻ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു .കോതമംഗലം എം. എ. കോളേജ് ലൈബ്രറി അസിസ്റ്റന്റുകൂടിയായ ഏബിൾ, മാലിപ്പാറ, ചെങ്ങമനാടൻ കുടുംബാംഗമാണ്. ചേലാട് സെന്റ്. സ്റ്റീഫൻസ് ബെസ്‌ അനിയ പബ്ലിക് സ്കൂൾ അധ്യാപിക സ്വപ്ന പോൾ ആണ് ഭാര്യ. ഏകമകൾ ഏഞ്ചലിൻ മരിയ ഏബിൾ. ജൂലൈ 12 വെള്ളിയാഴ്ച
തിരുവനന്തപുരം കവടിയാർ സദ്ഭാവനാ ഭവൻ ആഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് ന്യൂ ഡൽഹി സെൻട്രൽ ഭാരത് സേവക് സമാജ് അസ്സി. ഡയറക്ടർ വിനോദ് ടി. പി പറഞ്ഞു.

ചിത്രം :ഏബിൾ. സി. അലക്സ്‌

You May Also Like

NEWS

മൂവാറ്റുപുഴ: പഴയ ആലുവ മൂന്നാർ രാജപാത ഉപയോഗപ്രദമാക്കണമെന്ന് ആവശ്യവുമായി നടന്ന ജനകീയ പ്രതിഷേധത്തിൽ പങ്കെടുത്ത ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിൽ പിതാവ് ഉൾപ്പെടെയുള്ള ആളുകൾക്കെതിരെയും വനം വകുപ്പ് എടുത്ത മുഴുവൻ നിയമ നടപടികളും...

NEWS

കോതമംഗലം: കുട്ടമ്പുഴ, മാമലക്കണ്ടത്ത് കാട്ടാനക്കൂട്ടം വീട് തകർത്തു; ഇന്ന് പുലർച്ചെ എത്തിയ കാട്ടാനക്കൂട്ടം വീട്ടുപകരണങ്ങളും നശിപ്പിച്ചു. മാമലക്കണ്ടം, മാവിൻ ചുവട് ഭാഗത്ത് താമസിക്കുന്ന ഡെനീഷ് ജോസഫ് , റോസിലി എന്നിവരുടെ  വീടാണ് ഇന്ന്...

NEWS

അന്താരാഷ്ട്ര ശൂന്യ വേസ്റ്റ് ദിനമായ മാർച്ച് 30 കേരളത്തെ മാലിന്യമുക്ത നവകേരളമായി ബഹുമാനപ്പെട്ട മുഖ്യമന്ത്രി പ്രഖ്യാപികുക്കയാണ് . ആയതിന്റെ ഭാഗമായി “അഴകോടെ നെല്ലിക്കുഴി’’ എന്ന മുദ്രാവാക്യം ഉയർത്തി നെല്ലിക്കുഴി ഗ്രാമത്തെ ഹരിത ശുചിത്വ...

NEWS

വീടുകളിലെ ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പടെയുള്ള ജൈവ മാലിന്യങ്ങൾ വളമാക്കി മാറ്റുന്ന ജി ബിൻ വിതരണത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവഹിച്ചു.നഗരസഭ ചെയർമാൻ ടോമി അബ്രഹാം അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ...

NEWS

കോതമംഗലം: നഗരസഭ മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപിച്ചു. മാലിന്യ മുക്ത പ്രഖ്യാപന സന്ദേശവുമായി കോതമംഗലം ചെറിയ പള്ളിത്താഴത്തു നിന്നും ആരംഭിച്ച ബഹുജനറാലി വാദ്യഘോഷങ്ങളും ,ടാ ബ്ലോ ,എന്നിവയുടെ അകമ്പടിയോടെ നഗരസഭയിൽ എത്തിച്ചേർന്നു..കൗൺസിലർമാർ ,വ്യാപാരികൾ...

NEWS

കോതമംഗലം :കുട്ടമ്പുഴ വില്ലേജിലെ പൊതുമരാമത്ത്‌ റോഡുകളോട്‌ ചേര്‍ന്ന്‌ വരുന്ന പുറമ്പോക്ക്‌ ഭൂമിയിലെ താമസക്കാര്‍ക്ക്‌ പട്ടയം നല്‍കുന്നതിനുള്ള തടസ്സങ്ങള്‍ നീങ്ങി സര്‍ക്കാര്‍ ഉത്തരവായതായി ആന്റണി ജോൺ എം എൽ എ. അറിയിച്ചു. കോതമംഗലം നിയോജക...

NEWS

കോതമംഗലം : ചിട്ടയായ പരിശീലനത്തിലൂടെ മാത്തമാറ്റിക്സിൽ വേഗത യിലും ബുദ്ധികൂർമ്മതയിലും അത്ഭുതങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടിയിരിക്കുകയാണ് ടിയാ മരിയ എൽദോ. 2021...

NEWS

കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ ഹരിത ഗ്രാമമായി പ്രഖ്യാപിച്ചു. 28.03.2025-ാം തീയതി വെള്ളിയാഴ്ച കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ടൌണ്‍ ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. സല്‍മ...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ താലൂക്കിലെ ലൈബ്രറികൾക്ക് പുസ്തകങ്ങൾ നൽകി.എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 3 ലക്ഷം രൂപ വിനിയോഗിച്ചാണ് മൂന്നാം ഘട്ട...

NEWS

കേരള സർക്കാർ വനം വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കാട്ടുനീതി (jungle Raj ) നടപ്പിലാക്കുന്നുവെന്ന് ലോക്സഭയിൽ ഡീൻ കുര്യാക്കോസ് MP. അടുത്ത കാലത്ത് കൈക്കൊണ്ടിട്ടുള്ള മുഴുവൻ കാര്യങ്ങളും ആ വിധത്തിൽ ഉള്ളതാണ്. Old...

NEWS

    പെരുമ്പാവൂർ : ഇരിങ്ങോൾ കാവ് , നാഗഞ്ചേരി മന പുനരുദ്ധാരണ വേലകൾക്ക് 50 ലക്ഷം രൂപ അനുവദിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു .അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പെരുമ്പാവൂർ മുനിസിപ്പാലിറ്റിയിലെ...

NEWS

പല്ലാരിമംഗലം:  ശാസ്ത്രീയവും ഗുണമേന്മ ഉള്ളതുമായ പ്രീ പ്രൈമറി വിദ്യാഭ്യാസം കുഞ്ഞുങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും ചേർന്ന് സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിവരുന്ന പദ്ധതിയാണ് വർണ്ണ...

error: Content is protected !!