കോതമംഗലം : സമഗ്ര ശിക്ഷാ കോതമംഗലം ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെയും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ലോക ഭിന്നശേഷി ദിനത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ ഉപജില്ലാ തല എബിലിറ്റി ഫെസ്റ്റ് സംഘടിപ്പിച്ചു. ചേലാട് ബി ആർ സി ( സ്റ്റീഫൻ ഹോക്കിങ്സ് നഗറിൽ ) യിൽ ഫെസ്റ്റിന്റെ ഉദ്ഘാടനം ആൻറണി ജോൺ എം.എൽ എ നിർവ്വഹിച്ചു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർപേഴ്സണുമായ ടി.ബി ഫസീല അദ്ധ്യക്ഷയായി , ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ജയ്സൺ ദാനിയേൽ ഭിന്നശേഷി ദിന സന്ദേശം നൽകി.
വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ബിജു പി നായർ പതാക ഉയർത്തി. ജില്ലാ പഞ്ചായത്തംഗം സൗമ്യ ശശി ,ബ്ലോക്ക് പഞ്ചായത്തംഗം സണ്ണി വേളൂർക്കര ,വാർഡംഗം അരുൺ കുന്നത്ത് ,ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി പി.ഐ സുലൈമാൻ ,എ.ഇ ഒ പി എൻ അനിത ,ബിപിഒ എസ്.എം അലിയാർ ,ട്രെയ്നർ എൽദോ പോൾ, റിസോഴ്സ് അധ്യാപകരായ രമ്യ മോഹൻ ,സ്മിത മനോഹർ എന്നിവർ സംസാരിച്ചു. ലോക ഭിന്നശേഷി ദിന സന്ദേശമായ ഭാവി ഞങ്ങൾക്കും പ്രാപ്യമാണ് എന്ന മുദ്ര വാക്യത്തിലൂന്നിയാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. പ്രത്യേക പരിഗണന അർഹിക്കുന്ന ഗൃഹാധിഷ്ടിത വിദ്യാഭ്യസം നടത്തുന്ന കീരമ്പാറ പഞ്ചായത്തിലെ ജോബി അലോഷ്യസ് തെളിച്ച ദീപശിഖ.
പ്രയാണത്തോടെ ഫെസ്റ്റിന് തുടക്കം കുറിച്ചു. പിന്നീട് പരിമിതികളെ മറികടന്ന് കായികോ ത്സവത്തിലും കലാ സാഹിത്യോത്സവത്തിലും ത്യുത്സാഹത്തോടെയാണ് കുട്ടികൾ പങ്കെടുത്തത് . പ്രൊഫ: ഇ കെ പി യുടെ മാജിക് ഷോ ,അരുൺ ഗിന്ന ഗിന്നസിന്റെ ഗാനോത്സവം നടന്നു .കുടുംബ സംഗമവും നടന്നു .ഈ കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന റിസോഴ്സ് മുപ്പത് മികച്ച അധ്യാപകർക്ക് അവാർഡുകൾ സമ്മാനിച്ചു .സമ്മാന വിതരണം ബ്ലോക്ക് പ്രസിഡൻറ് റഷീദ സലിം നഗരസഭ ചെയർ പേഴ്സൺ മഞ്ജു സിജു ,കീരമ്പാറ പഞ്ചായത്ത് പ്രസിഡൻറ് ബെന്നി പോൾ എന്നിവർ നിർവ്വഹിച്ചു
You must be logged in to post a comment Login