Connect with us

Hi, what are you looking for?

NEWS

ആം ആദ്മി പാർട്ടി ക്ഷേമ രാഷ്ട്ര വിളംബര ജാഥ നെല്ലിമറ്റത്ത് സമാപിച്ചു

കോതമംഗലം: ആം ആദ്മി പാർട്ടി കവളങ്ങാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ 18 വാർഡുകളിൽ സംഘടിപ്പിച്ച ക്ഷേമ രാഷ്ട്ര വിളംബര ജാഥ നെല്ലിമറ്റത്ത് സമാപിച്ചു. പാർട്ടി കവളങ്ങാട് പഞ്ചായത്ത് സെക്രട്ടറി സി.കെ കുമാരൻ ജാഥാ ക്യാപ്റ്റനായിരുന്നു. കണ്ണാടിക്കോട് നിന്നും ആരംഭിച്ച ജാഥ പാർട്ടി നിയോജക മണ്ഡലം പ്രസിഡൻറ് ജിജോ പൗലോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വക്താവ് ജോൺസൻ കറുകപിള്ളിൽ ജാഥക്യാപ്റ്റന് ഷാൾ അണിയിച്ചു.

ജാഥ ഫ്ലാഗ് ഒഫ് നിയോജകമണ്ഡലം സെക്രട്ടറി വിജോയി പുളിക്കൽ നിർവ്വഹിച്ചു. നിരവധി പ്രവർത്തകർ ജാഥയിൽ പങ്കെടുത്തു.
നെല്ലിമറ്റം ടൗണിൽ നടത്തിയ സമാപന സമ്മേളനത്തിൽ പാർട്ടി കവളങ്ങാട് പഞ്ചായത്ത്‌ പ്രസിഡന്റ് ലിൻസൺ തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രിസിഡന്റ് അഡ്വ. വിനോദ് മാത്യു വിൽസൺ ഉൽഘാടനം ചെയ്‌തു. സംസ്ഥാന സെക്രട്ടറി നവീൻ ജി നാദാമണി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി എ.ആർ അരുൺ,
ഗോപിനാഥൻ, ലിൻസൺ തോമസ്, ഷാജഹാൻ, ഷോജി കണ്ണമ്പുഴ എന്നിവർ പ്രസംഗിച്ചു.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...