Connect with us

Hi, what are you looking for?

NEWS

ആം ആദ്മി പാർട്ടി പരാതി നൽകി

കോതമംഗലം: പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നതായി പരാതി. പിണ്ടിമന പഞ്ചായത്തിൽ അഞ്ചാം വാർഡിൽ പഴങ്ങര – ഇഞ്ചകണ്ടം റോഡിൽ അംഗൻവാടി ജംഗ്ഷനിൽ വാട്ടർ അതോർറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുകയും റോഡിലെ ടാറിംഗ് പൊട്ടുകയും ചെയ്യുന്നതായി പരാതി. ഇതിന്റെ ഫലമായി താഴ്ന്ന ഭാഗത്തുള്ളവർക്ക് കുടിവെള്ളം ആവശ്യത്തിന് കിട്ടാതെ വരുകയും ചെയ്യുന്നു. ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് പരിഹാരം കാണണമെന്നവശ്യപ്പെട്ട് ആം ആദ്മി പാർട്ടി പിണ്ടിമന പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലം വാട്ടർ അതോരറ്റി അസിസ്റ്റന്റ് എഞ്ചിനിയർ മുമ്പകെ പരാതി നൽകി.

ആം ആദ്മി പാർട്ടി പിണ്ടിമന പഞ്ചായത്ത്‌ പ്രിസിഡന്റ് കെ.എസ്. ഗോപിനാഥൻ, സംസ്ഥാന വക്താവ് ജോൺസൺ കറുകപിള്ളിൽ, വോളന്റിയർമാരായ സാബു കുരിശിങ്കൽ, ചന്ദ്രൻ കീരമ്പാറ എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം: കോതമംഗലം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന്റെ വെയിറ്റിംഗ് ഷെഡ്ഡിലെ ഫാനുകള്‍ പ്രവര്‍ത്തനരഹിതം. യാത്രക്കാര്‍ക്ക് ആശ്വാസം നല്‍കാനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ചതാണ് ഫാനുകള്‍. കഴിഞ്ഞദിവസങ്ങളിലെ കൊടുംചൂടില്‍പ്പോലും ഫാനുകള്‍ നോക്കുകുത്തിയായിരുന്നു. ബസ് സ്റ്റാന്‍ഡിലെ ലൈറ്റുകളും പ്രവര്‍ത്തന...

NEWS

കോതമംഗലം: കളക്ടറുടെ ഓർഡറിന് പുല്ലുവില കൊച്ചി മൂന്നാർ ദേശീയപാത നവീകരണത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറ മുതൽ മൂന്നാർ വരെയുള്ള ഭാഗത്ത് ദേശീയപാത നവീകരണ നിർമ്മാണത്തിന്റെ ഭാഗമായി ദേശീയപാതയുടെ ഇരുവശവും പല സ്ഥലങ്ങളിലും വൻതോതിൽ മണ്ണുകളും...

NEWS

പിണ്ടിമന:  പഞ്ചായത്ത് പത്താം വാർഡിലെ അടിയോടി ഓക്സിജൻ ബയോഡൈവേഴ്സിറ്റി പാർക്ക് ,എറണാകുളം ജില്ല ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ആർ സി പ്രേം ഭാസ് ,ടൂറിസം പ്രൊജക്ട് എഞ്ചിനിയർ എസ് ശ്രീജ, ടൂറിസം പ്രൊമോഷൻ...

NEWS

കോതമംഗലം: ജില്ലയിൽ പലയിടങ്ങളിലും ഭയാനകാംവിധത്തില്‍ മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ച സാഹചര്യത്തിൽ കോട്ടപ്പടി പഞ്ചായത്തിൽ മഞ്ഞപ്പിത്ത മുന്നൊരുക്കങ്ങൾ ആരംഭിച്ചു. തൊട്ടടുത്ത വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിലാണ് കോട്ടപ്പടിയിൽ മുന്നൊരുക്കങ്ങൾ ആരംഭിച്ചത്. ഒരു മഞ്ഞപ്പിത്ത കേസ്...