കോതമംഗലം :വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ സംസ്ഥാന വ്യാപകമായി ആം ആദ്മി പാർട്ടി നടത്തുന്ന തുടർ പ്രക്ഷോപങ്ങളുടെ ഭാഗമായി കീരംപാറ, പിണ്ടിമന മണ്ഡലം കമ്മിറ്റികൾ സംയുക്തമായി കീരംപാറ മുതൽ ചേലാട് വരെ പന്തം കൊളുത്തി പ്രകടനം നടത്തി. തുടർന്ന് നൂറുകണക്കിന് കണക്കിന് വൈദ്യുതി ബില്ലുകൾ കീരംപാറ കെ എസ് ഇ ബി ഓഫീസിന് മുന്നിൽ കത്തിച്ചാണ് പ്രവർത്തകർ വേറിട്ട പ്രതിക്ഷേധം നടത്തിയത്.
ആം ആദ്മി പാർട്ടി കീരംപാറ പഞ്ചായത്ത് പ്രസിഡൻറ് മത്തായി പീച്ചിക്കരയുടെ ആദ്യ ക്ഷതയിൽ നടന്ന പ്രതിഷേധം കീരംപാറയിൽ ആം ആദ്മി പാർട്ടി കോതമംഗലം നിയോജക മണ്ഡലം മുൻസെക്രട്ടറി വിജോയി പുളിക്കൽ ഉത്ഘാടനം ചെയ്തു. വൈദ്യുതി ചാർജ് വർദ്ധനവ് അടിയന്തിരമായി പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം ജോൺസൻ കറുകപ്പിള്ളിൽ മുഖ്യ പ്രഭാഷണം നടത്തി. അന്യായമായി വൈദ്യുതി ചാർജ് വർദ്ധനവ് കേരളജനതയോടുള്ള വെല്ലുവിളിയാണന്ന് അദ്ദ്ദേഹം പറഞ്ഞു.
ചേലാട് നടന്ന സമാപന സമ്മേളനത്തിൽ പാർട്ടി പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി മുൻ ജില്ലാ കമ്മറ്റിയംഗം രവി കീരംപാറ മുഖ്യ പ്രഭാഷണം നടത്തി. കുമാരൻ സീ .കെ, ഷോജി കണ്ണമ്പുഴ, സാബു കുരിശിങ്കൽ ,ജോൺ ഒവലകുടി എന്നിവർ പ്രസംഗിച്ചു.
സക്കറിയാസ് കൂട്ടുങ്കൽ,രാജപ്പൻ നേര്യമംഗലം,മനോജ് നെല്ലിമറ്റം,സുരേഷ് ഐ എസ്,ചെറിയാൻ കെളമ്പേൽ,
ശാന്തമ്മ ജോർജ്,ഷിബു തങ്കപ്പൻ,റെജി ജോർജ്, ജോൺ ജോസഫ്, ചന്ദ്രൻ കെ.എസ്, അനിഷ് കുട്ടമ്പുഴ,
ഏല്യാസ് ചേലാട്, കുഞ്ഞി തൊമ്മൻ,ബാബു പീച്ചാട്ട്,ലാലു മാത്യു ,ബെന്നി പുതുക്കയിൽ
സജി തോമസ് , വറുഗീസ് കെ.സി, ജോസഫ് ചെങ്കര എന്നിവർ നേതൃത്വം നൽകി.