കോതമംഗലം: ഒന്നരക്കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ. കോതമംഗലം വെണ്ടുവഴി പുത്തെക്കേ മോളത്ത് യദുകൃഷ്ണൻ ( 24) നെയാണ് ഡാൻസാഫ് ടീമും കോതമംഗലം പോലീസും ചേർന്ന് പിടികൂടിയത്. സ്കൂട്ടറിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. വിൽപ്പനക്കായി കൊണ്ടുവന്നതാണ്. ചെറുവട്ടൂരിൽ നിന്നുമാണ് പിടികൂടിയത്. ഇൻസ്പെക്ടർ പി.ടി ബിജോയി, എസ്.ഐമാരായ രാധാകൃഷണൻ, രഘുനാഥ്, എ. എസ്.ഐ കെ എം സലിം, സി.പി. ഒമാരായ എസ്. എം ബഷീറ, കെ.ടി. നിജാസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
