പെരുമ്പാവൂര്‍: വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് ശേഖരം പിടികൂടിയ കേസില്‍ യുവാവ് അറസ്റ്റില്‍. വെങ്ങോല അല്ലപ്ര ആകാശവാണി ഭാഗത്ത് ചിറക്കക്കുടി ഹസ്സന്‍(38) നെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന് ലഭിച്ച രഹസ്യ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രതിയുടെ വീടിന്റെ വര്‍ക്ക് ഏരിയയില്‍ രണ്ടു പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 3.690 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് തൂക്കാന്‍ ഉപയോഗിക്കുന്ന ത്രാസും കണ്ടെടുത്തു.ഒഡീഷയില്‍ നിന്ന് രണ്ടായിരം രൂപയ്ക്ക് വാങ്ങി പത്തിരട്ടി വിലയ്ക്ക് ചെറിയ പൊതിയാക്കിയാണ് വില്‍പ്പന നടത്തുന്നത്.ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലാണ് കൂടുതലായും കച്ചവടം നടത്തുന്നത്. കുറച്ചുനാളുകളായിഹസ്സന്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു.സര്‍ക്കാര്‍ ജീവനക്കാരെ ആക്രമിച്ച കേസ്, കഠിന ദേഹോപദ്രവം ഏല്‍പ്പിച്ച കേസ് എന്നിവ പ്രതിക്കെതിരെയുണ്ട്. അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ റ്റി.എം സൂഫി എസ്‌ഐമാരായ റിന്‍സ് എം തോമസ്, പി.എം റാസിക് എസ്‌സിപിഒ രജിത്ത് രാജന്‍ സിപിഒമാരായ എം.കെ നിഷാദ്, സിബിന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.