കോതമംഗലം: കീരംപാറ ഭൂതത്താന്‍കെട്ട് റോഡില്‍ കല്ലാനിയ്ക്കല്‍ പടിയില്‍ ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.മാലിപ്പാറ നാടോടി കരുള്ളിപ്പടി സുരേഷിന്റെ മകന്‍ കെ.എസ്. അരുണ്‍ (സുജിത്ത്- 26) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10.20 ഓടെ ആയിരുന്നു അപകടം. തലയ്ക്ക് സാരമായി പരിക്കേറ്റ അരുണിനെ പോലീസ് ആംബുലന്‍സുമായെത്തി കോതമംഗലത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം നടത്തി. തവണ വ്യവസ്ഥയില്‍ ഗൃഹോപകരണങ്ങള്‍ നല്‍കുന്ന കോതമംഗലത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. അമ്മ: സുനിത. സഹോദരങ്ങള്‍: അനന്തു, അനാമിക.
