Connect with us

Hi, what are you looking for?

NEWS

യുവാവിനെ ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ എടുത്ത കേസിൽ കോതമംഗലം സ്വദേശികളായ യുവാവും യുവതിയും  പിടിയിൽ

 

കോതമംഗലം : യുവാവിനെ ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ എടുത്ത കേസിൽ രണ്ടുപേർ പിടിയിൽ. ഇരമല്ലൂർ നെല്ലിക്കുഴി സ്വദേശിയായ യുവതി, കുട്ടമ്പുഴ കല്ലേലിമേട് മുള്ളൻകുഴിയിൽ വീട്ടിൽ അമൽ ജെറാൾഡ് (25) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. പതിനഞ്ചാം തീയതിയാണ് സംഭവം . കോതമംഗലത്തുള്ള ലോഡ്ജിലേക്ക് രണ്ടുപേരും ചേർന്ന് യുവാവിനെ വിളിച്ചു വരുത്തുകയായിരുന്നു. മുറിയിൽ എത്തിയശേഷം കമ്പി വടി വീശി ഭീഷണിപ്പെടുത്തുകയും, കവിളത്ത് കൈകൊണ്ട് അടിക്കുകയും ആയിരുന്നു. തുടർന്ന് യുവതിയോട് ചേർത്ത് നിർത്തി യുവാവിനെ വിവസ്ത്രനാക്കി ഫോട്ടോയും വീഡിയോയും എടുത്തു. പിന്നീട് യുവാവ് ധരിച്ചിരുന്ന സ്വർണ്ണ മാലയും, എഴുപതിനായിരം രൂപ വില വരുന്ന ഫോണും കൈക്കലാക്കി.

തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മോഷണ മുതൽ വിറ്റ് കിട്ടിയ പണത്തിൽ ബാക്കിയുണ്ടായിരുന്ന 25,000 രൂപയും 8.00 ഗ്രാമോളം കഞ്ചാവും അമൽ ജെറാൾഡിൽ നിന്നും കണ്ടെടുത്തു. ഇയാൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ മയക്കുമരുന്ന് കേസ് ഉൾപ്പെടെ 16 കേസുകൾ നിലവിലുണ്ട്. കുട്ടമ്പുഴ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണ്. യുവതി പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ കേസിലെ പ്രതിയുമാണ്. അന്വേഷണസംഘത്തിൽ പി.റ്റി.ബിജോയ്, എസ് ഐ മാരായ അജി, മനോജ്, എ എസ് ഐ സിജി, എസ് സി പി ഒ മാരായ സുഭാഷ്, അജ്മൽ എന്നിവരാണ് ഉണ്ടായിരുന്നത്.

You May Also Like

CHUTTUVATTOM

കോതമംഗലം : കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ തൃക്കാരിയൂർ മഹാദേവക്ഷേത്ര തിരുവുത്സവം ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു നടത്താൻ തീരുമാനം. ഉത്സവത്തിന്റെ മുന്നൊരുക്കങ്ങൾ ആന്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ തൃക്കാരിയൂർ ദേവസ്വം...

CHUTTUVATTOM

കോതമംഗലം: അടിവാട്-കുത്തുകുഴി പൊതുമരാമത്ത് റോഡില്‍ മാരമംഗലത്ത് കലുങ്ക് ഇടിഞ്ഞ് അപകടാവസ്ഥയില്‍. പെരിയാര്‍വാലി ചെറിയ കനാല്‍ കുറുകെ കടക്കുന്നതിനായുള്ള കലുങ്കിന്റെ സംരക്ഷണഭിത്തി തകര്‍ന്ന നിലയിലും അടിഭാഗത്ത് കോണ്‍ക്രീറ്റ് പൊളിഞ്ഞു കമ്പികള്‍ പുറത്തേക്കു തള്ളിയ അവസ്ഥയിലുമാണ്....

NEWS

കോതമംഗലം :”കുടിയൊഴിപ്പിക്കാൻ വരുന്ന സ്‌ക്വാഡുകരെ പേടിച്ച്, അടുപ്പത്ത് വെച്ച കഞ്ഞി വാങ്ങി തലയിൽ ചുമന്ന്, ആ ചൂട് പോലും വകവെക്കാതെ കാടിനുള്ളിലേക്ക് ഓടി ഒളിച്ച കാലമുണ്ടായിരുന്നു ഞങ്ങൾക്ക്. അവിടെ നിന്ന് സ്വന്തം മണ്ണാണെന്ന...

CHUTTUVATTOM

കോതമംഗലം :ദമ്പതികളുടെ ശരീരത്തിൽ ആസിഡൊഴിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ. കുട്ടമ്പുഴ മാമലക്കണ്ടം പാണ്ടാലിൽ എൽദോസ്(48)നെയാണ് കുട്ടമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. മാമലക്കണ്ടം സ്വദേശി എൽദോസിനും ഭാര്യക്കുമാണ് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റത്. പ്രതി...

CHUTTUVATTOM

കോതമംഗലം: കേരളത്തിൽ കഴിഞ്ഞ പത്ത് വർഷം കൊണ്ട് 456689 കുടുംങ്ങൾ ഭൂമിയുടെ അവകാശികളായി മാറിയെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ. കുട്ടമ്പുഴ ടൗൺ ഹാളിൽ സംഘടിപ്പിച്ച കോതമംഗലം താലൂക്കിലെ പട്ടയ വിതരണം...

CHUTTUVATTOM

കോതമംഗലം :കഴിഞ്ഞ 10 വർഷത്തിൽ കോതമംഗലത്ത് സാധ്യമായത് വികസന വിപ്ലവമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. കോതമംഗലത്തെ അയ്യങ്കാവ് ഗവ. ഹൈസ്ക്കൂളിൽ സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി...

CHUTTUVATTOM

കോതമംഗലം: 7 കോടി രൂപ ചിലവഴിച്ച് ആധുനിക നിലവാരത്തിൽ നവീകരിച്ച ഊന്നുകൽ-വെങ്ങല്ലൂർ റോഡ് നാടിന് സമർപ്പിച്ചു. ഉദ്ഘാടനം വ്യവസായം, നിയമം, വാണിജ്യം,കയർ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു .ആന്റണി ജോൺ എം...

CHUTTUVATTOM

കോതമംഗലം : 5 കോടി രൂപ ചിലവഴിച്ച് ആധുനിക നിലവാരത്തിൽ നവീകരിച്ച കോതമംഗലം – അടിവാട് റോഡിന്റെയും അടിവാട് ടൗണിലെ ഡ്രൈനേജ് നിർമ്മാണ പൂർത്തീകരണത്തിന്റെയും ഉദ്ഘാടനം വ്യവസായം, നിയമം, വാണിജ്യം,കയർ വകുപ്പ് മന്ത്രി...

CHUTTUVATTOM

കോതമംഗലം : 5 കോടി രൂപ വിനിയോഗിച്ച് ആധുനിക നിലവാരത്തിൽ നവീകരിച്ച കോതമംഗലം വാരപ്പെട്ടി – അഞ്ചൽ പ്പെട്ടി റോഡ് നാടിന് സമർപ്പിച്ചു വ്യവസായം, നിയമം, വാണിജ്യം, കയർ വകുപ്പ് മന്ത്രി പി...

CHUTTUVATTOM

കോതമംഗലം: ഭൂതത്താൻകെട്ട് ഡാമിനു സമീപത്തു നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി.ഭൂതത്താൻകെട്ട് വിനോദസഞ്ചാര കേന്ദ്രത്തിലെ വാച്ച് ടവറിനു സമീപത്തുകൂടി നടന്നു വരികയായിരുന്ന വിനോദസഞ്ചാരികളുടെ മുന്നിലേക്കാണ് രാജവെമ്പാല ആദ്യം ഇഴഞ്ഞെത്തിയത്. തുടർന്ന് അധികൃതർ പാമ്പുപിടുത്ത വിദഗ്ദ്ധൻ...

CHUTTUVATTOM

കോതമംഗലം : 1.76 കോടി രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച വാരപ്പെട്ടി കുടുംബാരോഗ്യകേന്ദ്രത്തിന്റെ ഐസൊലേഷൻ സെന്ററിന്റെ ഉദ്‌ഘാടനം വ്യവസായം, നിയമം, വാണിജ്യം, കയർ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു .ആന്റണി ജോൺ...

CHUTTUVATTOM

കോതമംഗലം : 2 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച വാരപ്പെട്ടി ഗവ ടെക്നിക്കൽ ഹൈസ്കൂൾ അക്കാദമിക് ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനം വ്യവസായ – നിയമ – വാണിജ്യ – കയർ വകുപ്പ്...

error: Content is protected !!