കോതമംഗലം: വേട്ടാമ്പാറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. വികാരി ഫാ. ജോഷി നിരപ്പേല്‍ കൊടിയേറ്റി. ഫാ. ജോസ് പുളിങ്കുന്നേല്‍ സിഎംഎഫ്, ഫാ. ലിജോ പുളിയ്ക്കല്‍ സിഎംഎഫ് എന്നിവര്‍ പങ്കെടുത്തു.
ഇന്ന് വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് കുര്‍ബാന, നൊവേന, ലദീഞ്ഞ്. നാളെ രാവിലെ ഏഴിന് കുര്‍ബാന, 9.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, പ്രദക്ഷിണം സെന്റ് ജോസഫ് കുരിശു പള്ളിയിലേക്ക്, ഉച്ചയ്ക്ക് 12.30ന് സമാപനാശീര്‍വാദം. അഞ്ചിന് മരിച്ചവരുടെ ഓര്‍മ്മദിനം, രാവിലെ 6.30ന് കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം.






















































