കോതമംഗലം: ഉപജില്ല കായിക മേളയിൽ പങ്കെടുക്കാൻ എത്തിയ വിദ്യാർത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു.മാലിപ്പാറ ഫാത്തിമ മാതാ യു.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ നൂഹ് ആണ് നായയുടെ ആക്രമണത്തിനിരയായത്. തുടര്‍ന്ന് നൂഹിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.തിങ്കളാഴ്ച സന്ധ്യക്കാണ് സംഭവമുണ്ടായത്. എല്‍.പി കിഡ്സ് വിഭാഗത്തിന്‍റെ റിലേ ടീം അംഗമായിരുന്നു നൂഹ്. വെളിച്ചകുറവ് മൂലം മത്സരം മാറ്റിവച്ചിരുന്നു.ഇതിന് ശേഷമാണ് നൂഹിന കടിയേറ്റത്.നൂഹിന് പരിക്കേറ്റതുമൂലം ചൊവ്വാഴ്ച റിലേ മത്സരത്തില്‍ മാലിപ്പാറ സ്കൂളിന്‍റെ ടീമിന് പങ്കെടുക്കാനുമായില്ല. ഇന്നലെയും കുട്ടിയെ കടിച്ച അതേനായ ഉൾപ്പെടെ ഗ്രൗണ്ടിലും പരിസരത്തും അലഞ്ഞിട്ടും പിടികൂടി നീക്കം ചെയ്യാൻ മുൻസിപ്പൽ അധികൃതർ യാതൊരു നടപടിയും കൈകൊണ്ടില്ല. ഈ വിഷയത്തിൽ ആഴ്ചകൾ ജനകീയ കൂട്ടായ്മ നേതാക്കൾ മുന്നറിയിപ്പ് നൽകിയതാണ്. കൂടാതെ മാധ്യമങ്ങൾ വാർത്ത ശക്തമായി അധികാരികളിൽ എത്തിച്ചിട്ടുള്ളതുമാണ്. എന്നിട്ടും യാതൊരു നടപടികളും സ്വീകരിക്കാത്തത് ബന്ധപ്പെട്ടവരുടെ ഗുരുതരമായ വീഴ്ച ആണ്. കുറ്റക്കാർക്ക് എതിരെ ശക്തമായ നടപടി അടിയന്തിരമായി എടുക്കണമെന്ന് കോതമംഗലം ജനകീയ കൂട്ടായ്മ പ്രതിനിധികളായ അഡ്വ. രാജേഷ് രാജൻ, ജോർജ് എടപ്പാറ , എബിൻ അയ്യപ്പൻ ,ബോബി ഉമ്മൻ എന്നിവർ ആവശ്യപ്പെട്ടു.
