കോതമംഗലം: ജണ്ടയ്ക്ക് വെളിയിലുള്ള കൈവശ ഭൂമിക്ക് പട്ടയം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് തുടർ നടപടികൾ വേഗത്തിലാക്കുന്നത്തിന്റെ ഭാഗമായി പട്ടയ അപേക്ഷകൾ സ്വീകരിക്കുന്നതിനായി വടാട്ടുപാറയിൽ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു. ഇ ടമലയാർ സഹകരണ ബാങ്കിന്റെ പൊയ്കയിലുള്ള ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ക്യാമ്പിൽ പട്ടയ അപേക്ഷകൾ സ്വീകരിച്ചുകൊണ്ട് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.തഹസിൽ ദാർ റെയ്ച്ചൽ കെ വർഗീസ് അധ്യക്ഷത വഹിച്ചു. എം കെ രാമചന്ദ്രൻ , പി കെ പൗലോസ്,കെ എം വിനോദ്, പി എ അനസ്,എ ബി ശിവൻ,സന്ധ്യ ലാലു, എന്നിവർ ക്യാമ്പിൽ സംസാരിച്ചു . 100 കണക്കിന് ആളുകൾ ക്യാമ്പിൽ നേരിട്ടെത്തി അപേക്ഷകൾ നൽകി. അർഹരായ മുഴുവൻ പേർക്കും സമയ ബന്ധിതമായി തന്നെ പട്ടയം ലഭ്യമാക്കുമെന്നും എംഎൽഎ പറഞ്ഞു.
You May Also Like
NEWS
കോതമംഗലം: കേരള ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വ്വീസസ്, ഹോംഗാര്‍ഡ്സ്, സിവില്‍ ഡിഫന്‍സ് അംഗങ്ങളുടെ നേതൃത്വത്തില്‍ എറണാകുളം റീജിയണല്‍ സ്പോര്‍ട്സ് മീറ്റ് നഗരസഭ ചെയര്‍മാന്‍ കെ.കെ.ടോമി ഉദ്ഘാടനം ചെയ്തു. എറണാകുളം റീജിയണല്‍ ഫയര്‍ ഓഫീസര്‍...
ACCIDENT
കോതമംഗലം: കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയില്‍ വാളറ ആറാംമൈലിന് സമീപം വാഹനാപകടം. കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം സംഭവിച്ചത്. ഈരാറ്റുപേട്ട കണ്ടത്തില്‍ മനു ജോസഫ്...
NEWS
കോതമംഗലം : പകുതി വിലക്ക് സ്കൂട്ടറും ലാപ് ടോപ്പും മറ്റ് ഉപകരണങ്ങളും ലഭിക്കുമെന്ന് പരസ്യം കണ്ട് പണമടച്ച കോതമംഗലത്തുള്ള നിരവധിപേരും ആശങ്കയിൽ. ആദ്യം പകുതി പണമടച്ച് പദ്ധതിയിൽ അംഗമായ ശേഷം കുറച്ചു മാസങ്ങൾക്കുള്ളിൽ...
ACCIDENT
നേര്യമംഗലം: അടിമാലി റൂട്ടിൽ വാളറയ്ക്ക് സമീപം കെഎസ്ആർടിസി ബസ് മറിഞ്ഞു. ഫയർഫോഴ്സും, പോലീസും, നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. പരുക്കേറ്റവരെ കോതമംഗലം ബസേലിയോസ് ആശുപത്രിയിലും അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില...