Connect with us

Hi, what are you looking for?

CHUTTUVATTOM

തട്ടേക്കാട് വച്ച് സ്കൂട്ടർ യാത്രക്കാരന് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റു

കോതമംഗലം: പൂയംകൂട്ടി തട്ടേക്കാട് റോഡിൽ തട്ടേക്കാട് വച്ച് സ്കൂട്ടർ യാത്രക്കാരന് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റു. കോതമംഗലം പൂയം കൂട്ടി റോഡിൽ രാവിലെയാണ സ്കൂട്ടർ യാത്രികനെതിരെ കാട്ടാനയാക്രമണം നടന്നത്.
തട്ടേക്കാട് – പുന്നേക്കാട് റോഡിൽ രാവിലെ സ്കൂട്ടറിൽ കോതമംഗലത്തേക്ക് വരികയായിരുന്ന
കുട്ടമ്പുഴ സ്വദേശി കപ്പിലാംമൂട്ടിൽ സജി (56) ക്കാണ് പരിക്കേറ്റത്. വയറിന് സാരമായി പരിക്കേറ്റ സജിയെ കോതമംഗലം ധർമ്മഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ എട്ടു മണിയോടെ തട്ടേക്കാട് – പുന്നേക്കാട് റോഡിൽ മാവിൻചുവട് എന്ന സ്ഥലത്ത് വച്ച് റോഡിലൂടെ പാഞ്ഞ് വന്ന കുഞ്ഞിനോടൊപ്പം എത്തിയ പിടിയാന ദേഹത്തേക്ക് വന്നിടിക്കുകയായിരുന്നുവെന്ന് സജി പറഞ്ഞു.

You May Also Like

NEWS

കോതമംഗലം: കോതമംഗലത്തെ ബാറില്‍ പണമിടപാടിനെ ചൊല്ലി ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഒളിവിലായിരുന്ന മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലായി. സംഭവത്തില്‍ ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി....

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ – മാമലക്കണ്ടം പ്രദേശങ്ങളിലെ 492 പട്ടയ അപേക്ഷകൾക്ക് അംഗീകാരം.ഇന്ന് ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയ അപേക്ഷകൾ അംഗീകരിച്ചത്. താലൂക്കിലെ വിവിധ വില്ലേജുകളിലായി 5000 ത്തിലേറെ...

ACCIDENT

കോതമംഗലം: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്തിന് സമീപം തലക്കോട് വില്ലാഞ്ചിറയില്‍ തടി കയറ്റിവന്ന ലോറി രാത്രി റോഡിലേക്ക് മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. തലക്കോട് വില്ലാഞ്ചിറ വലയിയ ഇറക്കത്തിന് സമീപത്ത് ബുധനാഴ്ച രാത്രി 7.30...

NEWS

പെരുമ്പാവൂർ : പെരുമ്പാവൂർ നഗരസഭയിലെ പതിനാലാം വാർഡിൽ ഉൾപ്പെടുന്ന ഇരിങ്ങോൾ കാവിന്റെ മുൻവശത്തുള്ള പെരിയാർ വാലി ബ്രാഞ്ച്‌ കനാൽ റോഡിന്റെ നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായി. എംഎൽഎയുടെ 2024 – 25 സാമ്പത്തിക വർഷത്തെ...

error: Content is protected !!