Connect with us

Hi, what are you looking for?

NEWS

മാമലക്കണ്ടം ചാമപ്പാറക്ക് സമീപം കൊല്ലപ്പാറയില്‍ വനമേഖലയില്‍ ഉരുള്‍ പൊട്ടി

കോതമംഗലം: മാമലക്കണ്ടം ചാമപ്പാറക്ക് സമീപം കൊല്ലപ്പാറയില്‍ വനമേഖലയില്‍ ഉരുള്‍ പൊട്ടി. ചെറിയ രീതിയിലുള്ള ഉരുള്‍ പൊട്ടലായതു കൊണ്ട് ആളപായമോ വലിയ നാശനഷ്ടമോ ഉണ്ടായില്ല. മഴ കനത്താല്‍ സമീപത്തെ വീട്ടുകാരോട് മാറി താമസിക്കണമെന്ന് വനം വകുപ്പും പഞ്ചായത്തും ചേര്‍ന്ന് മുന്നറിയിപ്പ് നല്‍കി. ഉരുള്‍ പൊട്ടിയത് പുലര്‍ച്ചെയായതിനാല്‍ ആരും അറിഞ്ഞില്ല. രാവിലെ വെള്ളം കുത്തിയൊലിച്ച് വരുന്നതു കണ്ട് നോക്കിയപ്പോഴാണ് ഉരുള്‍പ്പൊട്ടല്‍ ദൃശ്യം കണ്ടത്. ഉരുള്‍പ്പൊട്ടിയിടത്ത് നിന്ന് വലിയ പാറക്കല്ലും മണ്ണും പതിച്ചത് രണ്ട് സ്വകാര്യവ്യക്തികളുടെ കൃഷിയിടത്തിലേക്കും റോഡിലേക്കുമാണ്. സ്ഥലത്തുണ്ടായിരുന്ന ചെറിയ നീര്‍ച്ചാലിന് ഉരുള്‍ പൊട്ടലില്‍ വീതി കൂടി.

ചെമ്പകശേരി ബാലകൃഷ്ണന്‍, വാഴയില്‍ ബിജു എന്നിവരുടെ കൃഷിയിടത്തിലേക്കാണ് കല്ലും മണ്ണും പതിച്ചത്. ഇവരുടെ അര ഹെക്ടറിലെ കൃഷിയിടം കല്ലും മണ്ണും വന്ന് മൂടി. ബാലകൃഷ്ണന്റെ 20 റബര്‍മരങ്ങളും നശിച്ചു. മലമുകളില്‍ ഉരുള്‍പ്പൊട്ടി 150 മീറ്റര്‍ താഴ്ചയിലേക്കാണ് പാറക്കല്ലും മണ്ണും പതിച്ചത്. മഴ കനത്താല്‍ ഇവിടെ വീണ്ടും ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന് വനപാലകര്‍ മുന്നറിയിപ്പ് നല്‍കി. പ്രദേശത്തെ ഏഴ് വീട്ടുകാര്‍ക്ക് നേരിട്ടെത്തിയാണ് അറിയിപ്പ് നല്‍കിയത്. പഞ്ചായത്തംഗം സല്‍മ പരീത്, പൂയംകുട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ ഫോറസ്റ്റര്‍ ജെയ്മോന്‍, റെയ്ഞ്ച് ഓഫീസര്‍ ട്രെയ്നി ഹാഷിഫ് മുഹമ്മദ്, ബി.എഫ്.ഒ.മാരായ വിനീഷ്‌കുമാര്‍, മുഹമ്മദ് സ്വാലിക് തുടങ്ങിയവര്‍ സ്ഥലത്തെത്തി സ്ഥിതിഗതി വിലയിരുത്തി.

You May Also Like

NEWS

കുട്ടമ്പുഴ : ഉരുളൻ തണ്ണി പിണവൂർക്കുടി മുക്ക് ഭാഗത്താണ് ഏകദേശം 3 വയസ്സുള്ള കുട്ടിയാന കിണറ്റിൽ വീണത്. കോതമംഗലം ഫയർഫോഴ്‌സ് സംഘവും ഫോറസ്റ്റ് ജീവനക്കാരും നാട്ടുകാരും ചേർന്ന് ആനക്കുട്ടിയെ രക്ഷപ്പെടുത്തി. കിണർ ഭാഗീകമായി...

NEWS

കോതമംഗലം: തൃക്കാരിയൂര്‍ ഹെല്‍ത്ത് സബ് സെന്റര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയത് വെറും പ്രഹസന സമരമാണെന്ന് ആന്റണി ജോണ്‍ എംഎല്‍എ. പരിമിതമായ സാഹചര്യത്തില്‍ ആയക്കാട് കവലയ്ക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന തൃക്കാരിയൂര്‍ ഹെല്‍ത്ത് സബ്...

NEWS

കോതമംഗലം :ഇന്നലെക ളുടെ ഓർമയിൽ അരനൂറ്റാണ്ടിനു ശേഷം ഒരുവട്ടംകൂടി അവർ ഒത്തുകൂടി പ്രിയപ്പെട്ട മാർ അത്തനേഷ്യസ് കോളജിന്റെ തിരുമുറ്റത്ത്. എം. എ.കോളേജ് എന്ന വടവൃക്ഷത്തിന്റെ തണലിൽ 50 വർഷം മുൻപ് കഥ പറഞ്ഞും,...

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ മാർ ബസേലിയോസ് നഴ്‌സിംഗ് കോളേജ് ലോക എയ്‌ഡ്സ് ദിനാചാരണം സംഘടിപ്പിച്ചു.എയ്ഡ്‌സ് ദിനാചാരണം ആൻ്റണി ജോൺ എം എൽ. എ ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ...

NEWS

കോതമംഗലം: മാർ ബസേലിയോസ് ഡെന്റൽ കോളേജിൽ പുതുതായി ആരംഭിക്കുന്ന ഡെന്റൽ ഡിപ്ലോമ കോഴ്‌സുകളുടെ ഉത്ഘാടനവും ലീഗൽ ലിറ്ററസി ക്ലബ്ബിന്റെ വാർഷികവും ബഹു. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശ്രീമതി സോഫി തോമസ് ഉത്ഘാടനം...

NEWS

കോതമംഗലം: ആം ആദ്മി പാർട്ടി വാരപ്പെട്ടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്തത്തിൽ ശുചീകരണം നടത്തി ആം ആദ്മി പാർട്ടി വാരപ്പെട്ടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴിപ്പിള്ളി ഗവ. എൽ പി സ്കൂൾ പരിസരം ശുചീകരണം...

NEWS

കോതമംഗലം:  വർഷങ്ങളായി തകർന്നു കിടക്കുന്ന നെല്ലിക്കുഴി പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ അരീക്കൽ ചാൽ കോളനി റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ. പഞ്ചായത്ത് അധികൃതരുടെയും വാർഡുമെമ്പറുടെയും കടുത്ത അനാസ്ഥയാണ് റോഡിൻ്റെ കാര്യത്തിൽ...

NEWS

കോതമംഗലം: വർഷങളായി തകർന്ന് കിടന്ന റവന്യു ടവർ കെട്ടിട സമുച്ചയത്തിൻ്റെ പ്രവേശന കവാടം മുതൽ മാർക്കറ്റ് റോഡുവരെയുളള പ്രധാന റോഡ് കട്ട വിരിച്ചും, ട്രഷറിയുടെ ഭാഗം കോൺക്രീറ്റ് ചെയ്തും നവീകരിച്ച് ആൻ്റണി ജോൺ...

NEWS

കോമംഗലം: നെല്ലിമറ്റം സെന്റ് ജോസഫ് യുപി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ ആലുവ രാജഗിരി ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. കവളങ്ങാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌...

NEWS

കോതമംഗലം: കുമ്പസാരം എന്ന കൂദാശ നമ്മുടെ കഴിഞ്ഞകാല ജീവിതത്തോട് മാത്രം ബന്ധപ്പെട്ടതല്ല എന്നും മേലിൽ ആവർത്തിക്കില്ല എന്ന തീരുമാനത്തിനാണ് പ്രസക്തി എന്നും അസ്സീസ്സി ധ്യാനകേന്ദ്രത്തലെ ഫാ ജോസ് വേലാച്ചേരി പറഞ്ഞു.പത്തൊൻപതാമത് കോതമംഗലം ബൈബിൾ...

NEWS

കോതമംഗലം :ഞായപ്പിള്ളിയിൽ പ്രവർത്തിച്ചുവരുന്ന ലെജന്റ്സ് യൂത്ത് ക്ലബ്ബിന്റെ ഒന്നാം വാർഷികം ആഘോഷ പൂർവ്വം വിപുലമായ പരിപാടികളോടെ നടന്നു. ക്ലബ്ബിന്റെ വാർഷിക ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ക്ലബ്‌ പ്രസിഡന്റ് ജോസി ജോസ്...

NEWS

    കോതമംഗലം; ലോക എയ്ഡ്‌സ് ദിനചാരണം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയും മാർബസേലിയോസ് നഴ്‌സിംഗ്‌ സ്കൂളും സംയുക്തമായി കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വച്ച് ലേക എയ്ഡ്‌സ്‌ ദിനാചരണ പരിപാടി...

error: Content is protected !!