പെരുമ്പാവൂര്‍: കാപ്പ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയെ കേസ് എടുത്ത് ജയിലിലടച്ചു. തൃക്കാരിയൂര്‍ പാനിപ്ര തെക്കേ മോളത്ത് അബിന്‍സ് (34) നെയാണ് കാപ്പ ഉത്തരവ് ലംഘിച്ചതിന് ജയിലില്‍ അടച്ചത്. ഇയാളോട് കാപ്പ നിയമ പ്രകാരം ആറ് മാസം എല്ലാ ചൊവ്വാഴ്ചയും പെരുമ്പാവൂര്‍ എ.എസ്.പി ഓഫീസില്‍ ഹാജരായി ഒപ്പിടണമെന്ന് റൂറല്‍ ജില്ല പോലീസ് മേധാവി വിവേക് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റേഞ്ച് ഡി.ഐ.ജി ഡോ.എ.ശ്രീസിനാവാസ് ഉത്തരവിട്ടിരുന്നു. ഇത് ലംഘിച്ചതിനെ തുടര്‍ന്നാണ് 3 വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കാപ്പ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം കേസ് എടുത്ത് ജയിലില്‍ അടച്ചത്. റൂറല്‍ ജില്ലയില്‍ ഇരുപത്തഞ്ചോളം സ്ഥിരം കുറ്റവാളികള്‍ കാപ്പ നിയമ പ്രകാരം അതാത് ഡി.വൈ.എസ്.പി ഓഫീസ്/ പോലീസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ ആറ്മാസം, ഒരു വര്‍ഷം കാലയളവുകളിലേയ്ക്ക് ആഴ്ചയില്‍ ഒരു ദിവസം ഒപ്പിട്ട് വരുന്നുണ്ട്.