Connect with us

Hi, what are you looking for?

NEWS

ആന്റണി ജോൺ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് 25 ലക്ഷം രൂപ വിനിയോഗിച്ച് കാരക്കുന്നം ഫാത്തിമ മാതാ എൽ പി സ്കൂളിന് സംരക്ഷണഭിത്തി ഒരുങ്ങുന്നു

കോതമംഗലം: കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്ക പള്ളിയുടെ ഉടമസ്ഥതയിലുള്ള ഫാത്തിമ മാതാ എൽ പി സ്കൂളിന്
ആന്റണി ജോൺ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് 25 ലക്ഷം രൂപ വിനിയോഗിച്ച് സംരക്ഷണഭിത്തി ഒരുങ്ങുന്നു. 2018 ലെ പ്രളയത്തിലാണ് കോതമംഗലം – മൂവാറ്റുപുഴയാറിനോട്‌ ചേർന്ന് പ്രവർത്തിക്കുന്ന സ്കൂളും പാചകപ്പുരയോട് ചേർന്നുള്ള സംരക്ഷണഭിത്തി വലിയതോതിൽ തകർന്നത്. ഇതു മൂലം സ്കൂളും പാചകപ്പുരയും വലിയ അപകട ഭീഷണിയിൽ ആയിരുന്നു. ഇതിന് പരിഹാരമായി ഭിത്തി കെട്ടി സംരക്ഷിക്കുന്നതിനായി എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ചത്.

100 മീറ്ററോളം നീളത്തിലും 7.5 മീറ്റർ ഡെപ്ത്തിലും വരുന്ന സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനാണിപ്പോൾ ടി തുക അനുവദിച്ചിട്ടുള്ളത്. സംരക്ഷണഭിത്തിയുടെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു.കോതമംഗലം നഗരസഭ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു.നിർമ്മാണ ചടങ്ങിൽ മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ
സിന്ധു ഗണേഷൻ,സ്കൂൾ മാനേജർ റവ.ഫാ.ജോർജ് വള്ളോംകുന്നേൽ,
, എച്ച് എം വിൻസെന്റ് സർ,പി ടി എ പ്രസിഡന്റ്‌ അരുൺ എന്നിവർ പ്രസംഗിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: കെഎസ്ആര്‍ടിസി കോതമംഗലം ബസ് ടെര്‍മിനലില്‍ കാര്‍ബണ്‍ ന്യൂട്രല്‍ പ്രൊജക്റ്റ് കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജിന്റെയും...

CHUTTUVATTOM

കോതമംഗലം: നീതി മെഡിക്കല്‍ സ്റ്റോര്‍ ഊന്നുകല്‍ സിറ്റിയിലേക്ക് മാറ്റി പ്രവര്‍ത്തിക്കുന്നതിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് എംഎസ് പൗലോസ് അധ്യക്ഷത വഹിച്ചു. കവളങ്ങാട് പഞ്ചായത്ത് അംഗം മോളി ജോയി,...

CHUTTUVATTOM

കോതമംഗലം: സംയുക്ത ട്രേഡ് യൂണിയന്‍ ദേശീയ പൊതുപണിമുടക്ക് കോതമംഗലത്ത് ഹര്‍ത്താലായി മാറി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ ജനദ്രോഹവിരുദ്ധ നയങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 24 മണിക്കൂര്‍ പൊതുപണിമുടക്ക് ദിനത്തില്‍ സംയുക്ത ട്രേഡ്...

CHUTTUVATTOM

കോതമംഗലം: സാമ്പത്തികമായി മുന്നോട്ട് പോകാന്‍ കേരളത്തെ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. മധ്യമേഖല വികസന മുന്നേറ്റ ജാഥയ്ക്ക് കോതമംഗലത്ത് നല്‍കിയ സ്വീകരണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ജോസ്...

CHUTTUVATTOM

  കോതമംഗലം:വീല്‍ചെയറില്‍ ജീവിതം മുന്നോട്ട് നയിക്കുന്ന ആറു പേര്‍ ചേര്‍ന്ന് നടത്തുന്ന ഒരു കഫേയുടെ പ്രചോദനകരമായ കഥയാണ് കോതമംഗലത്തിന് പറയാനുള്ളത്. ശാരീരിക വെല്ലുവിളികളെ തോല്‍പ്പിച്ച് സ്വന്തം മനോബലത്തില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ആറു...

CHUTTUVATTOM

കോതമംഗലം: കാരക്കുന്നം ഫാത്തിമമാത എല്‍പി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി സമാപനവും, ജൂബിലി സ്മാരക സ്‌നേഹവീടിന്റെ താക്കോല്‍ദാനവും 12ന് നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്‌കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് വള്ളോംകുന്നേല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.12ന് ഉച്ചകഴിഞ്ഞ്...

CHUTTUVATTOM

കോതമംഗലം: പാമം കെയര്‍ സീനിയര്‍ ലിവിങ്‌ന്റെ നേതൃത്വത്തില്‍ കോതമംഗലത്ത് ആരംഭിക്കുന്ന പാം കെയര്‍ ഗ്രോവ്‌സ് സീനിയര്‍ ലീവിങ് പ്രോജക്ടിന്റെ ഓഫീസ് കോതമംഗലത്ത് പ്രവര്‍ത്തനമാരംഭിച്ചു. കോതമംഗലം മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം: മേതല പള്ളിപ്പടിയിൽ സിപിഐഎം നേതാവിനെ റോഡിൽ അപകടപ്പെടുത്തി വധിക്കാൻ എസ്ഡിപിഐ – യുഡിഎഫ് ഗുണ്ടകളുടെ ശ്രമം. വെള്ളിയാഴ്ച ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് ക്രൂരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ കഴിഞ്ഞെത്തിയ ബാവ...

CHUTTUVATTOM

കോതമംഗലം: ജോസ് കെ മാണി നയിക്കുന്ന എല്‍ഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയുടെ പ്രചരണാര്‍ത്ഥം കോതമംഗലം മണ്ഡലത്തില്‍ ആന്റണി ജോണ്‍ എംഎല്‍എ ക്യാപ്റ്റനായി സംഘടിപ്പിച്ചിട്ടുള്ള പ്രചരണ ജാഥ മൂന്നാം ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി....

CHUTTUVATTOM

കോതമംഗലം: ചരിത്രം ഉറങ്ങുന്ന വൈക്കത്തിന്റെ മണ്ണില്‍ ചരിത്രം സൃഷ്ടിച്ച് 63 കാരി. കോതമംഗലം വാരപ്പെട്ടിയില്‍ മോളേല്‍ എം.എം മത്തായിയുടെ ഭാര്യ റുബി മത്തായി ആണ് ആലപ്പുഴ ചേര്‍ത്തല കുമ്പേല്‍ കടവില്‍ നിന്നും 9...

CHUTTUVATTOM

കവളങ്ങാട്: എല്‍ഡിഎഫ് മധ്യമേഖല വികസന മുന്നേറ്റയാത്രയുടെ പ്രചരണാര്‍ഥം നടത്തുന്ന കോതമംഗലം മണ്ഡലം പ്രചരണജാഥയുടെ രണ്ടാം ദിവസത്തെ പര്യടനം കവളങ്ങാട് പഞ്ചായത്തിലെ നേര്യമംഗലത്ത് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ആര്‍ അനില്‍കുമാര്‍ ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: തരിശുകിടന്ന നിലം ഉള്‍പ്പെടെ കൃഷിയോഗ്യമാക്കി നൂറ് മേനി വിളവ് ലഭിച്ച കക്കാട്ടുര്‍ പാടശേഖരത്തില്‍ കൊയ്ത്തുത്സവം നടത്തി. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൃഷി ഡിപ്പാര്‍ട്ട്‌മെന്റിന്റെയും കര്‍ഷകരുടെയും കൂട്ടായ്മയിലാണ് 9 ഹെക്ടറോളം...

error: Content is protected !!