കോതമംഗലം :അപൂർവ്വ രോഗം ബാധിച്ച കോതമംഗലം താലൂക്കിലെ പിടവൂർ നിവാസിയായ അറക്കൽ നിയാസിൻ്റെ ചികിത്സാ സഹായത്തിനായിട്ടാണ് ജനകീയ കമ്മറ്റി രൂപീകരിച്ചു ഫണ്ട് ശേഖരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പിടവൂർ ബദരിയ്യ ജമാഅത്ത് ഹാളിൽ ചേർന്ന ചികിത്സാ സഹായ ജനകീയ കമ്മറ്റി യോഗം ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.ബദരിയ്യ ജമാ അത്ത് പ്രസിഡൻ് നിസാർ ഈറക്കൽ അധ്യക്ഷത വഹിച്ചു. വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ ചന്ദ്രശേഖരൻ നായർ,പല്ലാരിമംഗലം പഞ്ചായത്ത് വൈ. പ്രസിഡന്റ് ഒ ഇ അബ്ബാസ്, ജില്ലാ പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ്ജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം നിസാ മോൾ ഇസ്മായിൽ,പഞ്ചായത്ത് അംഗങ്ങളായ കെ കെ ഹുസൈൻ, കെ എം സെയ്ത്, എം എസ് ബെന്നി, മുൻ പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡൻ് പി.കെ. മൊയ്തു തുടങ്ങിവർ സംസാരിച്ചു.
ആൻ്റണി ജോൺ എം എൽ എ ജനകീയ കമ്മിറ്റി മുഖ്യ രക്ഷാധികാരിയാണ്.
വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി. കെ ചന്ദ്രശേഖരൻ നായർ, പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ,ജില്ലാ പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ്ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ, ബ്ലോക്ക് പഞ്ചായത്ത് അംഗം നിസാ മോൾ ഇസ്മായിൽ, പല്ലാരിമംഗലം പഞ്ചായത്ത് വൈ. പ്രസിഡൻ്
ഒ ഇ അബ്ബാസ് എന്നിവർ ഉപരക്ഷാധികളാണ്. പിടവൂർ ബദരിയ്യ ജമാഅത്ത് പ്രസിഡന്റ് നിസാർ ഈറക്കൽ ചെയർമാൻ, കെ എ കരീം, എൻ പി ഷാജഹാൻ,
ഹംസ മാസ്റ്റർ മുല്ലശേരി വൈസ് ചെയർമാൻമാർ.
അജിംസ് ബ്ലാങ്കര ജനറൽ കൺവീനർ,
ഇന്ദുചൂഡൻ പി.ജി,
ഇ എച്ച് കരീം, അജാസ് വാരപ്പെട്ടി കൺവീനർമാർ, സലീം ചുള്ളിക്കാട്ട് ട്രഷറാർ,
പി കെ മൊയ്തു, കെ എം സെയ്ത്, എം പി ഷൗക്കത്ത്, സി പി ഷെക്കീർ കോർഡിനേറ്റർമാരായി
ജനകീയ കമ്മറ്റിയാണ് രൂപീകരിച്ചിട്ടുള്ളത്.
