വാരപ്പെട്ടി: ഗ്രാമപഞ്ചായഞ്ഞ് ഒന്നാം വാർഡിൽ കോഴിപ്പിള്ളി മുതൽ മാതിരപ്പിള്ളി പള്ളിപ്പടിവരെയുള്ള റോഡിൻറെ ശോചനീയാവസ്ഥയിൽ പ്രതിക്ഷേധിച്ച് ആം ആദ്മി പാർട്ടി വാരപ്പെട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒപ്പുശേഖരണവും ധർണയും നടത്തി. മൂന്നു കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡ് തകർന്ന് കിടന്നിട്ട് നാളുകളേറെയായി. കോതമംഗലം -വാഴക്കുളം, കൊച്ചി- മധുര ദേശീയപാത എന്നീറോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ റോഡ് അനേകം വിദ്യാർത്ഥികൾക്കും ജോലികാർക്കും നാട്ടുകാർക്കും ഏറെ ഉപകാരപ്പെടുന്ന റോഡാണ്. റോഡിലെ യാത്രാക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികൾ നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല. പല പ്രാവശ്യം ആം ആദ്മി വോളൻ്റിയർമാർക്ക് ശ്രമദാനമായി റോഡ് നന്നാക്കേണ്ടി വന്നിട്ടുണ്ട്.
യാത്രക്കാരുടെയും നാട്ടുകാരുടെയും ഒപ്പുശേഖരിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങുകയാണ് പാർട്ടി. നായോജക മണ്ഡലം പ്രസിഡൻ്റ് ജിജോ പൗലോസ് ഒപ്പുശേഖരണത്തിൻറെ ഉത്ഘാടനം നിർവ്വഹിച്ചു. കോഴിപ്പിള്ളി പാലത്തിനു സമീപം ചേർന്ന യോഗം ആം ആദ്മി പാർട്ടി വാരപ്പെട്ടി പഞ്ചായത്ത് സെക്രട്ടറി പിയേഴ്സൺ ഉത്ഘാടനം ചെയ്തു. വാർഡ് പ്രസിഡൻറ് ജോയി കാട്ടുചിറ അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മറ്റി അംഗം എൽദോപീറ്റർ,
നിയോജക മണ്ഡലം സെക്രട്ടറി വിജോയി പുളിക്കൽ, വൈസ് പ്രസിഡൻ്റ് നൗഷാദ് കോണിക്കൽ, കെ.എസ് ഗോപിനാഥ്, ഷാജു K P, ബാബു പീച്ചാട്ട്, ഷാജൻ കറുകടം, രവി ഇഞ്ചൂർ , ചെറിയാൻ, ശാന്തമ്മ ജോർജ്,കുഞ്ഞു തൊമ്മൻ തുടങ്ങിയവർ പ്രസംഗിച്ചു.