പെരുമ്പാവൂർ: ഏഴു കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ. മൂർഷിദാബാദ് ജലംഗി സുഹൈൽ മണ്ഡൽ (30) നെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഓപ്പറേഷൻ ക്ലീൻ പെരുമ്പാവുരിൻ്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യത്തെ തുടർന്ന് പെരുമ്പാവൂർ പാറപ്പുറം ഭാഗത്തുനിന്നാണ് ഇയാളെ പിടികൂടിയത് ഒഡീഷ്യയിലെ ഇയാളുടെ സുഹൃത്ത് നിന്നും വാങ്ങുന്ന കഞ്ചാവ് ഒരു കിലോ 20000 രൂപനിരക്കിൽ വിൽപ്പന നടത്തിവരികയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളും മലയാളികളായ യുവാക്കളുമാണ് ഇയാളുടെ പക്കൽ നിന്ന് കഞ്ചാവ് വാങ്ങുന്നതെന്ന് പോലീസ് കണ്ടെത്തി. ഒറീസയിൽ നിന്ന് കഞ്ചാവ് ട്രെയിൻ മാർഗ്ഗമാണ് എത്തിച്ചു കൊണ്ടിരുന്നത്.
ഇയാൾക്ക് കഞ്ചാവ് നൽകി വന്നയാളെക്കുറിച്ച് പോലീസ് അന്വേഷണം നടത്തി വരുന്നുപോലീസിനെ കൊണ്ട് രക്ഷപ്പെട്ട പ്രതിയെ കിലോമീറ്റർ പിന്തുടർന്നാണ് പിടികൂടിയത്. കുറച്ചുനാളുകളായി ഇയാൾ പ്രത്യേക അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. എ എസ് പി.മോഹിത് റാവത്ത്
എസ്.ഐ റിൻസ് എം തോമസ് എഎസ്ഐ പി.എ അബ്ദുൽ മനാഫ് ,സീനിയർ സി പിഒമാരായ പി
സലിം , മനോജ് കുമാർ ടി.എ അഫ്സൽ, പി.എ അഖിൽ, അഖിൽ ദേവ് , ബെന്നി ഐസക്ക് എന്നിവരാണ് നേതൃത്വം നൽകിയത്