Connect with us

Hi, what are you looking for?

CRIME

രണ്ടേകാൽ കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ

പെരുമ്പാവൂർ; ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ രണ്ടേകാൽ കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ. ഒഡീഷ കണ്ടമാൽ സ്വദേശി രാഹുൽ ഡിഗൽ (29) നെയാണ് പെരുമ്പാവൂർ എഎസ് പി യുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. പെരുമ്പാവൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള ബാറിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് കഞ്ചാവ് കൈമാറ്റത്തിന് എത്തിയ പ്രതിയെ പിന്തുടർന്നാണ് പിടികൂടിയത്. ഒഡീഷനിൽ 3000 രൂപയ്ക്ക് കഞ്ചാവ് വാങ്ങി ട്രെയിൻ മാർഗം എത്തിച്ച് ഇവിടെ കിലോയ്ക്ക് 25000 രൂപയ്ക്ക് വിൽപ്പന നടത്തിവരികയായിരുന്നു. ശനിയാഴ്ചയാണ് രാഹുൽ ഡിഗൽ നാട്ടിലെത്തിയത്. കാൽക്കിലോ, അരക്കിലോ പാക്കറ്റുകളിലാക്കിയാണ് കച്ചവടം.

അതിഥി ത്തൊഴിലാളികൾക്കിടയിലാണ് പ്രധാനമായി വിൽപ്പന. ഇയാളിൽ നിന്ന് കഞ്ചാവ് വാങ്ങുന്നവർ പോലീസ് നിരീക്ഷണത്തിലാണ്. ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണം സംഘം നടത്തിയ പരിശോധനയിൽ കഴിഞ്ഞ മാസം മാറമ്പിള്ളിയിൽ നിന്ന് 16 കിലോ കഞ്ചാവും , ജൂണിൽ മുടിക്കലിൽ നിന്നും അഞ്ചരക്കിലോ കഞ്ചാവും ,കഴിഞ്ഞ ദിവസം മാറമ്പിള്ളി പാലത്തിന് സമീപത്ത് നിന്ന് ഒരു കിലോ കഞ്ചാവും പിടികൂടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഒഡീഷ സ്വദേശികളെയും , ഒരു മൂർഷിദാബാദ് സ്വദേശിയേയും അറസ്റ്റ് ചെയ്തിരുന്നു. പെരുമ്പാവൂർ എ.എസ്. പി മോഹിത് റാവത്ത്, ഇൻസ്പെക്ടർ എം.കെ രാജേഷ്, എ.എസ് ഐ പി.എ അബ്ദുൾ മനാഫ്, സീനിയർ സി പി ഒ മാരായ മനോജ് കുമാർ, കെ.എ അഫ്സൽ, ബെന്നി ഐസക്ക്, എം.കെ നിഷാദ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

You May Also Like

NEWS

നിസാര്‍ മുഹമ്മദിനെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നിസാര്‍ മുഹമ്മദിനെ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍...

NEWS

കോതമംഗലം : പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ കബറിടം സ്ഥിതി ചെയ്യുന്ന ആഗോള സർവ്വ മത തീർത്ഥാടനകേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ മാർ തോമ ശ്ലീഹായുടെ ഓർമ്മപ്പെരുന്നാളിന് വികാരി...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ പൂച്ചക്കുത്ത്,മയിലാടുംകുന്ന് തുടങ്ങിയ പ്രദേശങ്ങളില്‍ കാട്ടാനക്കൂട്ടമിറങ്ങി കൃഷിനാശം വരുത്തി.തിങ്കളാഴ്ച രാത്രിയാണ് പ്രദേശത്ത് കാട്ടാനക്കൂട്ടം ക്യഷി നാശം വരുത്തിയത്. പൂച്ചക്കുത്തില്‍ ചിറ്റേത്ത് വിജയന്റെ പൈനാപ്പിള്‍ കൃഷിയാണ് ആനകള്‍ ചവിട്ടിമെതിച്ചത്.മൂന്നേക്കറിലേറെ...

NEWS

പെരുമ്പാവൂർ :പെരുമ്പാവൂർ നിയോജകമണ്ഡലം മഞ്ഞപ്പിത്ത ബാധിതരുടെ കേന്ദ്രമായി രിക്കുകയാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ നിയമസഭയിൽ കുറ്റപ്പെടുത്തി . വാട്ടർ അതോറിറ്റിയുടെ അനാസ്ഥ മൂലം മൂന്നുപേരുടെ ജീവൻ പൊലിഞ്ഞുപോയ അവസ്ഥ ഉണ്ടായത് വേദകരവും പ്രതിഷേധാർഹവുമാണ്.....