കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ വെളിച്ചം പദ്ധതിയുടെ ഭാഗമായി പിണവൂർ കുടിയിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. കോതമംഗലം മണ്ഡലത്തെ പ്രകാശപൂരിതമാക്കുവാൻ ആന്റണി ജോൺ എംഎൽഎ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി പിണവൂർകുടിയിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം എ എ റഹീം എം പി (രാജ്യസഭ) നിർവഹിച്ചു. ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു .
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, ജില്ലാ പഞ്ചായത്ത് അംഗം കെ കെ ദാനി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ഗോപി,പഞ്ചായത്ത് അംഗം ബിനേഷ് നാരായണൻ, എഫ് ഐ ടി ചെയർമാൻ ആർ അനിൽ കുമാർ, സംസ്ഥാന യുവ ജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ്,മൂവാറ്റുപുഴ അർബൻ ബാങ്ക് ചെയർമാൻ അഡ്വ എ എ അൻഷാദ്,സി പി ഐ എം ഏരിയ സെക്രട്ടറി കെ എ ജോയി,കുട്ടമ്പുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ശിവൻ,സി പി ഐ എം ലോക്കൽ സെക്രട്ടറി വി വി ജോണി,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സദാശിവൻ കെ ജി,ബിജു പനംകുഴി,കെ കെ ദാസപ്പൻ, മോഹനൻ പണലി, കെ കെ വിദ്യാധരൻ എന്നിവർ സന്നിഹിതരായിരുന്നു .