വീട്ടൂര്‍: മധ്യവയസ്‌കനെ റബ്ബര്‍ തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വീട്ടൂര്‍-പുന്നോപടി റോഡില്‍ കുന്നക്കുരുടി കവല സ്വദേശി മെന്‌ക്കൊട്ടുമാരിയില്‍ എം കെ എല്‍ദോസ്(43)നെയാണ് റബ്ബര്‍തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ റബ്ബര്‍ ടാപ്പിങ്ങിനു എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഡ്രൈവറാണ് മരിച്ച എല്‍ദോസ്. ആത്മഹത്യയാണെന്നാണ് പ്രഥമിക നിഗമനം പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ കൃത്യമായ മരണകാരണം വ്യക്തമാകുകയുള്ളു. കുന്നത്തുനാട് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു.
