കോതമംഗലം :കോതമംഗലം ഗവൺമെന്റ് ആശുപത്രിയുടെ ശോച്യാവസ്ഥ അവസ്ഥ പരിഹരിക്കുക, പോലീസ് സർജനെ നിയമിക്കുക, മരുന്നുകളുടെ ക്ഷാമം പരിഹരിക്കുക, ജീവനക്കാരുടെ അനാസ്ഥഅവസാനിപ്പിക്കുക, ഡയാലിസ് സെന്റർ തുറന്നുകൊടുക്കുക, അംഗപരിമതർക്ക് കൊടുക്കുവാനുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് അടിയന്തിരമായി മെഡിക്കൽ ബോർഡ് കൂടി ഉടൻ കൊടുക്കുക, എന്നി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് INTUC കോതമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക് ആശുപത്രിയ്ക്കു മുന്നിൽ പ്രതിഷേധ മാർച്ചും കൂട്ട ധർണ്ണയും നടത്തി.മലയോര പ്രദേശമായ കോതമംഗലം ഗവൺമെന്റ് ആശുപത്രിയിൽ പോലീസ് സർജനെ നിയമിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അപകടമരണം, അസ്വാഭാവിക മരണം എന്നിവ ഉണ്ടാകുമ്പോൾ മറ്റ് ആശുപത്രിയിലേക്ക് ബോഡി പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് വേണ്ടി ഈ ആശുപത്രിയിൽ നിന്ന് കൊണ്ടുപോവുക പതിവായിരിക്കുന്നു.
ഇത് മാറ്റുവാൻ വേണ്ടി പോലീസ് സർജനെ നിയമിക്കാൻ നടപടിയെടുക്കണം എന്ന് സമരക്കാർ ആവശ്യപ്പെട്ടു. ഐ. എൻ. ടി. യു. സി
മുനിസിപ്പൽ മണ്ഡലം പ്രസിഡന്റ്
കെ വി. ആന്റണി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് അബു മൊയ്തീൻ ഉദ്ഘാടനം ചെയ്തു.
എം എസ് എൽദോസ്, ചന്ദ്രലേഖ ശശിധരൻ, സീതി മുഹമ്മദ്, പിസി ജോർജ്, ശശി കുഞ്ഞുമോൻ, ജിജിസാജു, സി ജെ എൽദോസ്, ബേസിൽ പാറേകുടി, ബേസിൽ തണ്ണിക്കോട്ട്,കെ സി മാത്യൂസ്,അലി പടിഞ്ഞാറെ ചാലിൽ, സുരേഷ് ആലപ്പാട്ട്, ജിജോ കവളങ്ങാട് , ഗുണവതി ശിവദാസൻ, വിൽസൺ കൊച്ചുപറമ്പിൽ, റസാക്ക് നേര്യമംഗലം, ജോസ് കൈതമന, എ ആർ പൗലോസ്, ഇബ്രാഹിം ഇടയാലിൽ, അനിൽ രാമൻ നായർ, വിജയൻ നായർ, പ്രഹ്ളാദൻ, എബി നമ്പിച്ചൻ കുടി, കെ പി കുഞ്ഞ്, കെ. എം സലിം. എം. എസ്. നിബു , കാസിം തങ്കളം, എന്നിവർ പ്രസംഗിച്ചു. അനേകം തൊഴിലാളികൾ പ്രകടനത്തിലും ധർണയിലും പങ്കെടുത്തു.