കോതമംഗലം : കോട്ടപ്പടി കൂവകണ്ടത്ത് കാട്ടാനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ കുഴഞ്ഞു വീണ് മരിച്ച പാമ്പലായം വീട്ടിൽ കുഞ്ഞപ്പന്റെ കുടുംബത്തിന് സാമ്പത്തിക സഹായം അടിയന്തരമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആന്റണി ജോൺ എംഎൽഎ വനം വകുപ്പ് മന്ത്രിക്കും, ചീഫ് സെക്രട്ടറിക്കും കത്ത് നൽകി.
