കോതമംഗലം : നൂനൂറ്റി വിശാല കൂട്ടായ്മ കറുകടം സെൻ്റ് തോമസ്’ സൺഡേ സ്‌കൂൾ ഹാളിൽ വെച്ച് നടത്തപ്പെട്ടു.പൊതുസമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.കെ.പി. കുര്യാക്കോസ് കളപ്പുരയിൽ അദ്ധ്യക്ഷത വഹിച്ചു.വികാരി, നൂനൂറ്റി പള്ളി, കുന്നയ്ക്കാൽ ഫാ. ജോയി പി. പോൾ മനയത്ത് മുഖ്യപ്രഭാഷണം നടത്തി.
യോഗത്തിൽ ബെന്നി വർഗീസ് നൂനൂറ്റിൽ, ബേസിൽ മാത്യു പാലപ്പിള്ളിൽ, മാർത്തോമ്മ ചെറിയപള്ളി വികാരി,പി വി തോമസ് അമ്പഴച്ചാലിൽ, കെ പി തോമസ് കട്ടങ്ങനാൽ,
ജോസ് പോൾ നടുക്കുടിയിൽ, പി പി ബേബി പഴുക്കാളിൽ എന്നിവർ സംബന്ധിച്ചു.കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.
