Connect with us

Hi, what are you looking for?

NEWS

കീരംപാറ സെൻറ് സെബാസ്റ്റ്യൻസ് ഇടവകയിൽ ജൂബിലി ദമ്പതീസംഗമം നടത്തി

കീരംപാറ: സെൻറ് സെബാസ്റ്റ്യൻസ് ഇടവകയിൽ വിവാഹത്തിന്റെ 25, 50 വർഷങ്ങൾ പൂർത്തിയാക്കിയ ദമ്പതികളുടെ ജൂബിലി ആഘോഷിച്ചു. ചടങ്ങിന് മുന്നോടിയായി നടന്ന ദിവ്യബലിയിൽ ജൂബിലിയേറിയൻസ് കാഴ്ചയർപ്പണം നടത്തി. വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ മുഖ്യ കാർമ്മികത്വം വഹിച്ചു. ഇതിനോടനുബന്ധിച്ച് പ്രത്യേക പ്രാർത്ഥനയും വിവാഹ നവീകരണവും ഉണ്ടായിരുന്നു.
തുടർന്ന് നടന്ന ദമ്പതി സംഗമം വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ ഉദ്‌ലാടനം ചെയ്തു.
വിവാഹ കുടുംബജീവിതത്തിൽ ഒരുമിച്ച് പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, പരസ്പരം തുറവിയോടെ സംസാരിക്കേണ്ടതിനെക്കുറിച്ചും, പരസ്പരാശ്രയത്തിൽ മുന്നോട്ട് പോകേണ്ടതിനെക്കുറിച്ചും അച്ചൻ ദമ്പതിക്കളെ ഉദ്ബോദിപ്പിച്ചു.

തുടർന്ന് ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെ മെമെൻൻറോ നൽകി ആദരിച്ചു. ജൂബിലേറിയൻസ് കേക്ക് മുറിച്ച് വിവാഹത്തിന്റെ ദീപ്തസ്മരണകൾ പുതുക്കുകയും എല്ലാവർക്കും കേക്ക് വിതരണം നടത്തി സന്തോഷം പങ്കുവക്കുകയും ചെയ്തു.
ഫാമിലി അപ്പോസ്റ്റലേറ്റ് പ്രസിഡന്റ് ഷോജി കണ്ണമ്പുഴ, പിതൃവേദി പ്രസിഡന്റ് ജിജി പുളിക്കൽ, മാതൃവേദി പ്രസിഡന്റ് ഡിംപിൾ ഷോജി, ഹെലൻ ടൈറ്റസ്, ജോർഡി മനയാനിപ്പുറം, ലൂസി ഓടക്കൽ തുടങ്ങിയർ പ്രസംഗിച്ചു. യോഗത്തിൽ സ്നേഹവിരുന്നും ഒരുക്കിയിരുന്നു.
ബീന സൈൻ, സാബി വാട്ടപ്പിള്ളി, റാണി ജോസ് ചെറായിൽ, ടി പി മൈക്കിൾ, ജെയിംസ് തെക്കേക്കര തുടങ്ങിയവർ നേതൃത്വം നൽകി. ഇടവകയിലെ ഫാമിലി അപ്പസ്റ്റോലേറ്റ്, പിതൃവേദി, മാതൃവേദി എന്നിവരുടെ നേതൃത്വത്തിലാണ് സംഗമം നടത്തിയത്.

You May Also Like

NEWS

കോതമംഗലം: നാൽപ്പത്തിനാലാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വച്ച് നവംബർ 8-ന് കോട്ടപ്പടി സ്വദേശിയായ പ്രവാസി എഴുത്തുകാരൻ ജിതിൻ റോയിയുടെ പുതിയ ഇംഗ്ലീഷ് സയൻസ് ഫിക്ഷൻ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ നോവൽ ‘ദി ആൾട്ടർനേറ്റ്...

NEWS

കവളങ്ങാട്: കവളങ്ങാട് പഞ്ചായത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് ചെയർമാൻ പി എം ശിവൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷാജി മുഹമ്മദ്,...

NEWS

കോതമംഗലം : കവളങ്ങാട്, വാരപ്പെട്ടി പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിപിഐ എം 14, കേരള കോൺഗ്രസ് എം 1 എന്നിങ്ങനെയാണ് സീറ്റ് വിഭജനം. ​വാർഡ്, സ്ഥാനാർഥി ക്രമത്തിൽ: 1 സുമി അനീഷ്,...

NEWS

കവളങ്ങാട്: പല്ലാരിമംഗലം പഞ്ചായത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഖദീജ മുഹമ്മദ്‌ അധ്യക്ഷയായി.സിപിഐ എം ഏരിയ സെക്രട്ടറി എ എ അൻഷാദ്, കെ ബി മുഹമ്മദ്‌, എം...

NEWS

കോതമംഗലം – വനിതകൾക്ക് സംവരണമില്ലാതിരുന്ന പുരുഷാധിപത്യ രാഷ്ട്രീയ കാലത്ത് മത്സരിച്ച് ജയിച്ച് പഞ്ചായത്ത് പ്രസിഡൻ്റായി ചരിത്രം കുറിച്ച കോതമംഗലം സ്വദേശി അന്നമ്മ ജേക്കബ് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ വരാൻ പോകുന്ന ഈ തദ്ദേശ തെരഞ്ഞെടുപ്പിനേയും...

NEWS

കോതമംഗലം : ഡിസംബർ 9 ന് നടക്കുന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെവിജയം ഉറപ്പാക്കുന്നതിന് വാർഡ് തലത്തിൽ പ്രവർത്തകർ പ്രത്യേകം കർമ്മ പദ്ധതി തയ്യാറാക്കണമെന്ന്  മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ.വ്യാപാരഭവനിൽ...

NEWS

കോതമംഗലം : നടക്കുവാൻ ശേഷിയില്ലാത്ത ഒരു കുട്ടിക്ക് വീൽ ചെയർ സമ്മാനിക്കുവാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ചാത്തമറ്റം എൻ എസ് എസ് യൂണിറ്റിലെ വോളന്റിയെഴ്സ്.   ചാത്തമറ്റം കാക്കത്തോട്ടത്തിൽ...

NEWS

കോതമംഗലം: കവളങ്ങാട് സീനായ് മോർ യൂഹാനോൻ മാംദോന യാക്കോബായ സുറിയാനി പള്ളിയിൽ 100 – മത് ശിലാസ്ഥാപന പെരുന്നാളിനു കൊടിയേറ്റി. താഴത്തെ കുരിശു പള്ളിയിൽ മേഖലാ മെത്രാപ്പോലീത്ത അഭി.ഏലിയാസ് മോർ യൂലിയോസ് തിരുമേനി...

NEWS

കോതമംഗലം : ശിശുദിനത്തിൽ സമൂഹ മാതൃകയായി ഊന്നുകൽ ടൈനി ടോട്സ് കിന്റർ ഗാർട്ടൻ. മാതാപിതാക്കൾ മരണപ്പെട്ട ആറും മൂന്നും വയസ്സുള്ള രണ്ട് കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായഹസ്തവുമായാണ് ടൈനി കിഡ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ...

NEWS

കോതമംഗലം: കോട്ടപ്പാറ വനാതിർത്തിയിലെ ജനവാസമേഖലകളെ കാട്ടാനശല്യത്തിൽ നിന്ന് സംരക്ഷിക്കാൻ സ്ഥാപിക്കുന്ന ഡബിൾലൈൻ ഹാംഗിഗ് ഫെൻസിംഗ് ആനക്കൂട്ടം പതിവായി തകർക്കുന്നു. ബുധനാഴ്ച രാത്രിയിൽ വാവേലിഭാഗത്ത് മീറ്ററുകളോളം നീളത്തിൽ ഫെൻസിംഗ് തകർത്തു. പത്തോളം തൂണുകളും ലൈനും...

NEWS

കോതമംഗലം: അപകടത്തിൽ പരിക്ക് പരിക്കേറ്റ് റോഡിൽ കിടന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച സർവീസ് ബസ് ജീവനക്കാർക്ക് കോതമംഗലം പോലീസിൻ്റെ ആദരവ്.  ഈ മാസം രണ്ടിനാണ് കോതമംഗലം തട്ടേക്കാട് റോഡിൽ രാമല്ലൂർ ഭാഗത്ത് ബൈക്ക്...

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി ഗ്രാമവാസികൾക്ക് സഞ്ചാരമാർഗമായി നിർമിച്ച തൂക്കുപാലം ഇപ്പോൾ ടൂറിസത്തിന് വഴിമാറിയതോടെ നാട്ടുകാരുടെ വഴിമുട്ടി. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് 2012-ലാണ് പെരിയാറിന് കുറുകേ കേരളത്തിലെ ഏറ്റവുംവലിയ തൂക്കുപാലം നിർമിച്ചത്. പാലത്തിന്റെ...

error: Content is protected !!