കോതമംഗലം: കോതമംഗലത്തിന് സമീപം പുന്നേക്കാട് ശുചി മുറിയിൽക്കയറി ഒളിച്ച കൂറ്റൻ രാജവെമ്പാലയെ പിടികൂടി. പുന്നേക്കാട്, കൊണ്ടിമറ്റം സ്വദേശിയുടെ വീടിനോട് ചേർന്നുള്ള ശുചി മുറിയിൽ നിന്നുമാണ് പതിനഞ്ചടിയോളം നീളമുള്ള രാജവെമ്പാലയെ പിടികൂടിയത്.
വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് പുന്നേക്കാട് ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം പാമ്പുപിടുത്ത വിദഗ്ധൻ ജുവൽ ജൂഡിയാണ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറിയത്.
