കോതമംഗലം: കോതമംഗലത്തിന് സമീപം പല്ലാരിമംഗലത്ത് പുരയിടത്തിലെ മതിലിനുള്ളിൽ അകപ്പെട്ട കൂറ്റൻ മൂർഖൻ പാമ്പിനെ രക്ഷപെടുത്തി. പല്ലാരിമംഗലം സ്വദേശി മുകളേൽ സലിം എന്നയാളുടെ വീടിനോട് ചേർന്നുള്ള ഷെഡിലാണ് ആദ്യം പാമ്പിനെ കണ്ടത്. തുടർന്ന് പാമ്പ് വീടിൻ്റെ ചുറ്റുമതിലിലെ കരിങ്കൽക്കെട്ടിലൊളിക്കുകയായിരുന്നു.
വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പ്രശസ്ത പാമ്പുപിടുത്ത വിദഗ്ദ്ധൻ മാർട്ടിൻ മേയ്ക്കമാലി സ്ഥലത്തെത്തി കരിങ്കൽകെട്ട് പൊളിച്ച് അതിസാഹസികമായാണ് മൂർഖനെ പിടികൂടിയത്. പിടികൂടിയ പാമ്പിനെ കോതമംഗലം RRT ക്ക് കൈമാറി.
